മും​​​​ബൈ: ബോ​​​​ളി​​​​വു​​​​ഡ് സം​​​​വി​​​​ധാ​​​​യ​​​​ക​​​​ൻ രോ​​​​ഹി​​​​ത് ഷെ​​​​ട്ടി​​​​യു​​​​ടെ ജു​​​​ഹു​​​​വി​​​​ലെ വ​​​​സ​​​​തി​​​​യി​​​​ലേ​​​​ക്ക് വെ​​​​ടി​​​​യു​​​​തി​​​​ർ​​​​ത്ത കേ​​​​സി​​​​ൽ ഷൂ​​​​ട്ട​​​​ർ ദീ​​​​പ​​​​ക് ശ​​​​ർ​​​​മ ഉ​​​​ൾ​​​​പ്പെ​​​​ടെ ആ​​​​റു പേ​​​​ർ അ​​​​റ​​​​സ്റ്റി​​​​ലാ​​​​യി.

ഹ​​​​രി​​​​യാ​​​​ന, രാ​​​​ജ​​​​സ്ഥാ​​​​ൻ എ​​​​ന്നീ സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളി​​​​ൽ​​​​നി​​​​ന്നാ​​​​ണ് മും​​​​ബൈ പോ​​​​ലീ​​​​സ് ഇ​​​​വ​​​​രെ പി​​​​ടി​​​​കൂ​​​​ടി​​​​യ​​​​ത്. ഫെ​​​​ബ്രു​​​​വ​​​​രി ഒ​​​​ന്നി​​​​ന് പുലർച്ചെ 12.45 നാ​​​​യി​​​​രു​​​​ന്നു ആ​​​​ക്ര​​​​മ​​​​ണം. ആ​​​​കെ ഒ​​​​ന്പ​​​​തു വെ​​​​ടി​​​​യു​​​​ണ്ട​​​​ക​​​​ളാ​​​​ണ് വ​​​​സ​​​​തി​​​​യി​​​​ൽ​​​​നി​​​​ന്നു ക​​​​ണ്ടെ​​​​ടു​​​​ത്ത​​​​ത്. ഇ​​​​വ​​​​യി​​​​ൽ അ​​​​ഞ്ചെ​​​​ണ്ണം ദീ​​​​പ​​​​ക് ശ​​​​ർ​​​​മ വെ​​​​ടി​​​​യു​​​​തി​​​​ർ​​​​ത്ത​​​​താ​​​​ണെ​​​​ന്നു പോ​​​​ലീ​​​​സ് പ​​​​റ​​​​ഞ്ഞു.

കേ​​​​സു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് 11 പേ​​​​രാ​​​​ണ് ആ​​​​കെ പി​​​​ടി​​​​യി​​​​ലാ​​​​യ​​​​ത്. നാ​​​​ലു​​​​പേ​​​​ർ അ​​​​ക്ര​​​​മി​​​​സം​​​​ഘ​​​​ത്തി​​​​നു സ​​​​ഹാ​​​​യം ചെ​​​​യ്ത​​​​വ​​​​രാ​​​​ണ്. വെ​​​​ടി​​​​വ​​​​യ്പി​​​​ന്‍റെ ഉ​​​​ത്ത​​​​ര​​​​വാ​​​​ദി​​​​ത്വം അ​​​​ധോ​​​​ലോ​​​​ക ക്രി​​​​മി​​​​ന​​​​ൽ ലോ​​​​റ​​​​ൻ​​​​സ് ബി​​​​ഷ്ണോ​​​​യി സം​​​​ഘ​​​​ത്തി​​​​ലെ അം​​​​ഗം ശു​​​​ഭം ലോ​​​​ൻ​​​​ക​​​​ർ ഏ​​​​റ്റെ​​​​ടു​​​​ത്തി​​​​രു​​​​ന്നു.

ലോ​​​​ൻ​​​​ക​​​​ർ ഒ​​​​ളി​​​​വി​​​​ലാ​​​​ണ്. എ​​​​ൻ​​​​സി​​​​പി നേ​​​​താ​​​​വ് ബാ​​​​ബാ സി​​​​ദ്ദി​​​​ഖി​​​​യു​​​​ടെ കൊ​​​​ല​​​​പാ​​​​ത​​​​കം, ബോ​​​​ളി​​​​വു​​​​ഡ് താ​​​​രം സ​​​​ൽ​​​​മാ​​​​ൻ ഖാ​​​​ന്‍റെ വ​​​​സ​​​​തി​​​​യി​​​​ലെ വെ​​​​ടി​​​​വ​​​​യ്പ് എ​​​​ന്നീ കേ​​​​സു​​​​ക​​​​ളി​​​​ലെ മു​​​​ഖ്യ​​​​പ്ര​​​​തി​​​​കൂ​​​​ടി​​​​യാ​​​​ണ് ശു​​​​ഭം ലോ​​​​ൻ​​​​ക​​​​ർ.