ടി20 ലോകകപ്പിൽ ഇന്ത്യയോട് 61 റൺസിന്റെ കനത്ത പരാജയം ഏറ്റുവാങ്ങിയതിന് പിന്നാലെ പാകിസ്താൻ ക്രിക്കറ്റ് ബോർഡിനും (PCB) അതിൻ്റെ നേതൃത്വത്തിനുമെതിരെ കടുത്ത വിമർശനവുമായി മുൻ വേഗരാജാവ് ഷുഐബ് അക്തർ രംഗത്തെത്തി.
കൊളംബോയിലെ ആർ പ്രേമദാസ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിലെ ദയനീയ തോൽവിക്ക് പിന്നാലെ പിസിബി ചെയർമാൻ മൊഹ്സിൻ നഖ്‌വിയെ ലക്ഷ്യമിട്ടാണ് അക്തർ ആഞ്ഞടിച്ചത്. എബിപി ന്യൂസിന് നൽകിയ അഭിമുഖത്തിൽ പാക് ക്രിക്കറ്റ് ബോർഡിന്റെ കെടുകാര്യസ്ഥതയെയും ടീമിന്റെ മോശം പ്രകടനത്തെയും അക്തർ രൂക്ഷമായ ഭാഷയിൽ വിമർശിച്ചു.
നിർണ്ണായക മത്സരങ്ങളിൽ പരാജയപ്പെടുന്ന മുതിർന്ന താരങ്ങൾക്ക് അനാവശ്യ പിന്തുണ നൽകുന്നതിനെ അക്തർ ചോദ്യം ചെയ്തു. ബാബർ അസം, ഷഹീൻ അഫ്രീദി, ഷദാബ് ഖാൻ എന്നിവർ ഇന്ത്യയ്ക്കെതിരെ ദയനീയമായാണ് കളിച്ചത്.



