കോ​ഴി​ക്കോ​ട്: പെ​രു​വ​യ​ൽ പ​ഞ്ചാ​യ​ത്തി​ലെ എ​ര​ഞ്ഞി​ക്ക​ലി​ൽ ഷി​ഗ​ല്ല പ‌​ട​രു​ന്നു. ക​ഴി​ഞ്ഞ​ദി​വ​സം ന​ട​ത്തി​യ സാ​മ്പി​ൾ പ​രി​ശോ​ധ​ന​യി​ൽ 12 പേ​ർ​ക്ക് കൂ​ടി രോ​ഗം സ്ഥി​രീ​ക​രി​ച്ച​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു

പെ​രു​വ​യ​ൽ പ​ഞ്ചാ​യ​ത്തി​ലെ കു​റ്റി​ക്കാ​ട്ടൂ​രി​ൽ ഷി​ഗ​ല്ല ബാ​ധി​ച്ച് അ​ങ്ക​ണ​വാ​ടി വി​ദ്യാ​ർ​ഥി മ​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് രോ​ഗ​ല​ക്ഷ​ണം ക​ണ്ടെ​ത്തി​യ​വ​രി​ൽ നി​ന്ന് സാ​മ്പി​ളു​ക​ൾ ശേ​ഖ​രി​ച്ച​ത്. നേ​ര​ത്തെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ ബ​ന്ധു​ക്ക​ളി​ലാ​ണ് കൂ​ടു​ത​ലും രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ ക​ണ്ട​ത്.

നി​ല​വി​ൽ 34 പേ​ർ​ക്കാ​ണ് രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളു​ള്ള​ത്. കൂ​ടു​ത​ൽ പേ​ർ​ക്ക് ഷി​ഗ​ല്ല സ്ഥി​രീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ പെ​രു​വ​യ​ൽ പ​ഞ്ചാ​യ​ത്തി​ന്‍റെ​യും ആ​രോ​ഗ്യ വി​ഭാ​ഗ​ത്തി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഊ​ർ​ജി​ത​മാ​ക്കി.