വരാനിരിക്കുന്ന കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ താൻ മുഖ്യമന്ത്രി സ്ഥാനാർത്ഥിയല്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവും തിരുവനന്തപുരം എംപിയുമായ ശശി തരൂർ. മുഖ്യമന്ത്രി സ്ഥാനം ഐഡിയലായി ലഭിക്കേണ്ടത് ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ട എംഎൽഎമാരിൽ ഒരാൾക്കാണെന്നും അദ്ദേഹം വ്യക്തമാക്കി.

പിടിഐക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് തരൂർ തൻ്റെ നിലപാട് വ്യക്തമാക്കിയത്. താൻ ഇത്തവണ നിയമസഭയിലേക്ക് മത്സരിക്കാത്തതിനാൽ ഒരു പ്രത്യേക മണ്ഡലത്തിൽ മാത്രം ഒതുങ്ങിനിൽക്കേണ്ടതില്ലെന്നും സംസ്ഥാനത്തുടനീളം പ്രചാരണത്തിന് നേതൃത്വം നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.