ന്യൂ​ഡ​ൽ​ഹി: പ്രഥമ സ​വ​ർ​ക്ക​ർ പു​ര​സ്കാ​രം ശ​ശി ത​രൂ​ർ എം​പി​ക്ക് പ്രഖ്യാപിച്ചെങ്കിലും ഏറ്റുവാങ്ങില്ലെന്നു പ്രതികരിച്ച് എംപിയുടെ ഒാഫീസ്. എ​ന്നാ​ൽ, അ​വാ​ർ​ഡ് ദാ​ന​ത്തി​നു ത​രൂ​ർ എ​ത്തു​മെ​ന്ന് ഉ​റ​പ്പ് ന​ൽ​കി​യി​ട്ടു​ണ്ടെന്നു സം​ഘാ​ട​ക​ർ പ്ര​തി​ക​രി​ച്ചു. എ​ച്ച്ആ​ർ​ഡി​എ​സ് ഇ​ന്ത്യയാണ് പുരസ്കാരം ഏർപ്പെടുത്തിയിരിക്കുന്നത്. ഇവർ സം​ഘ​ടി​പ്പി​ക്കു​ന്ന പ​രി​പാ​ടി​യി​ൽ രാ​ജ്നാ​ഥ് സിം​ഗാ​ണ് പു​ര​സ്കാ​ര​ങ്ങ​ൾ സ​മ്മാ​നി​ക്കു​ക.

ത​രൂ​രി​ന്‍റെ പ്ര​തി​ക​ര​ണ​ത്തി​നാ​യി മാ​ധ്യ​മ​ങ്ങ​ൾ വീ​ട്ടി​ലെ​ത്തി​യെ​ങ്കി​ലും അദ്ദേഹം നേരിട്ടു പ്രതികരിക്കാൻ തയാറായില്ല. പി​ന്നീ​ട് ഓ​ഫീ​സ് ആ​ണ് നി​ല​പാ​ട് അ​റി​യി​ച്ച​ത്. തരൂർ സർവർക്കറുടെ പേരിലുള്ള പുരസ്കാരം ഏറ്റുവാങ്ങുന്നതിൽ നേരത്തെ കോൺഗ്രസ് കടുത്ത അതൃപ്തി അറിയിച്ചിരുന്നു. പാർട്ടിയോട് തരൂർ ഇക്കാര്യം ആലോചിച്ചിട്ടില്ലെന്നും പാർട്ടിവൃത്തങ്ങൾ പറഞ്ഞിരുന്നു.

കോൺഗ്രസ് കടുത്ത നിലപാട് സ്വീകരിച്ചതിനിടെയാണ് പുരസ്കാരം ഏറ്റുവാങ്ങില്ലെന്ന് തരൂരിന്‍റെ ഒാഫീസ് അറിയിച്ചിരിക്കുന്നത്. കോൺഗ്രസ് പ്രത്യയശാസ്ത്രപരമായി എതിർക്കുന്ന സർവർക്കറുടെ പേരിലുള്ള പുരസ്കാരം തരൂർ ഏറ്റുവാങ്ങിയാൽ കോൺഗ്രസ് കടുത്ത വിഷമഘട്ടത്തിലാകുമായിരുന്നു. അവാർഡ് ദാനം നടക്കുന്ന ദിവസം മ​റ്റൊ​രു പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കാ​നാ​യി കോ​ൽ​ക്ക​ത്ത​യി​ലേ​ക്കു പോ​കു​മെ​ന്നും തരൂരിന്‍റെ ഒാഫീസ് അറിയിച്ചു.