തുടർച്ചയായ മൂന്നു ദിവസത്തെ മുന്നേറ്റത്തിന് ശേഷം ഓഹരി വിപണി ഇന്ന് നഷ്ടത്തോടെയാണ് ആരംഭിച്ചത്. ഐ.ടി ഓഹരികളിലെ ഇടിവ് കാരണം സെൻസെക്സും നിഫ്റ്റിയും അര ശതമാനം വീതം ഇടിഞ്ഞു. രാവിലെ 9:21 ഓടെ എസ്&പി ബിഎസ്ഇ സെൻസെക്സ് 401.41 പോയിന്റ് ഇടിഞ്ഞ് 83,840.99 ലും, എൻഎസ്ഇ നിഫ്റ്റി50 120.60 പോയിന്റ് ഇടിഞ്ഞ് 25,833.25 ലുമാണ് വ്യാപാരം നടക്കുന്നത്.
പ്രധാന ഐ.ടി കമ്പനികളുടെ ഓഹരികളിൽ വ്യാപകമായ വിൽപ്പന നടന്നതാണ് വിപണി ഇടിയാൻ പ്രധാന കാരണം. നിഫ്റ്റി ഐടി ഇൻഡക്സ് 4.40 ശതമാനം ഇടിഞ്ഞു, പ്രമുഖ ഐ.ടി ഓഹരികളിൽ വലിയ വിൽപന സമ്മർദ്ദമാണ് ഉണ്ടായത്. കോഫോർജ് ലിമിറ്റഡ് 5.24 ശതമാനവും, ഇൻഫോസിസ് ലിമിറ്റഡ് 4.97 ശതമാനവും ഇടിഞ്ഞു. ടെക് മഹീന്ദ്ര ലിമിറ്റഡ് 4.56 ശതമാനവും പെർസിസ്റ്റന്റ് സിസ്റ്റംസ് ലിമിറ്റഡ് 4.45 ശതമാനവും കുറഞ്ഞു. എൽടിഐ മൈൻഡ്‌ട്രീ ലിമിറ്റഡ് 4.37 ശതമാനവും ടാറ്റ കൺസൾട്ടൻസി സർവീസസ് ലിമിറ്റഡ് 4.30 ശതമാനവും ഇടിഞ്ഞു.



