പാ​ല​ക്കാ​ട്: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പാ​ല​ക്കാ​ട് ജി​ല്ല​യി​ലെ ചി​ല മ​ണ്ഡ​ല​ങ്ങ​ളി​ൽ ബി​ജെ​പി​യും കോ​ൺ​ഗ്ര​സും ര​ഹ​സ്യ ഡീ​ൽ ഉ​ണ്ടാ​ക്കി​യി​ട്ടു​ണ്ടെ​ന്ന് സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി ഇ.​എ​ൻ. സു​രേ​ഷ് ബാ​ബു. പാ​ല​ക്കാ​ട്ടെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ര​മേ​ഷ് പി​ഷാ​ര​ടി തോ​ൽ​ക്ക​ണ​മെ​ന്ന് കോ​ൺ​ഗ്ര​സി​ൽ ഏ​റ്റ​വും​കൂ​ടു​ത​ൽ ആ​ഗ്ര​ഹി​ക്കു​ന്ന​ത് ഷാ​ഫി പ​റ​മ്പി​ലാ​ണ്

ബി​ജെ​പി ജ​യി​ച്ചാ​ലും എ​ൽ​ഡി​എ​ഫ് ജ​യി​ക്ക​രു​തെ​ന്നാ​ണ് കോ​ൺ​ഗ്ര​സി​ന്‍റെ നി​ല​പാ​ട്. ഇ​തോ​ടെ​യാ​ണ് റ​സാ​ഖി​ന് പോ​കു​ന്ന വോ​ട്ട് ബി​ജെ​പി​യു​ടെ വി​ജ​യ​സാ​ധ്യ​ത​യാ​യി കോ​ൺ​ഗ്ര​സ് പ്ര​ച​രി​പ്പി​ക്കു​ന്ന​ത്. പാ​ല​ക്കാ​ട്ട് റ​സാ​ഖ് ജ​യി​ക്കു​മെ​ന്നും യു​ഡി​എ​ഫും ബി​ജെ​പി​യും മ​ത്സ​രി​ക്കു​ന്ന​ത് ര​ണ്ടാം​സ്ഥാ​ന​ത്തി​ന് വേ​ണ്ടി​യാ​ണെ​ന്നും സു​രേ​ഷ് ബാ​ബു അ​വ​കാ​ശ​പ്പെ​ട്ടു.

ഇ​വി​ടെ യു​ഡി​എ​ഫും എ​ൽ​ഡി​എ​ഫും ത​മ്മി​ൽ 6,000 വോ​ട്ടി​ന്‍റെ വ്യ​ത്യാ​സം മാ​ത്ര​മാ​ണു​ള്ള​ത്. ഷാ​ഫി​ക്ക് പാ​ല​ക്കാ​ട്ട് ജ​യി​ക്കാ​മെ​ങ്കി​ൽ എ​ൻ.​എം.​ആ​ർ.​റ​സാ​ഖി​നും ജ​യി​ക്കാം. മ​ല​മ്പു​ഴ​യി​ൽ ദു​ർ​ബ​ല​നാ​യ സ്ഥാ​നാ​ർ​ഥി​യെ യു​ഡി​എ​ഫ് മ​ത്സ​രി​പ്പി​ക്കു​ന്ന​ത് മ​ണ്ഡ​ല​ത്തി​ൽ എ​ൻ​ഡി​എ​യെ വി​ജ​യി​പ്പി​ക്കാ​നാ​ണ്. കോ​ങ്ങാ​ട് മ​ണ്ഡ​ല​ത്തി​ൽ ബി​ജെ​പി​യു​ടെ ദു​ർ​ബ​ല​പ്ര​ചാ​ര​ണം ഡീ​ലി​ന്‍റെ ഭാ​ഗ​മാ​ണെ​ന്നും സു​രേ​ഷ് ബാ​ബു ആ​രോ​പി​ച്ചു.