സ്‌ക്വിഡ് ഗെയിം എന്ന ലോകപ്രശസ്ത പരമ്പരയിലൂടെ ശ്രദ്ധേയനായ ദക്ഷിണ കൊറിയൻ നടൻ ഓ യോങ് സു ലൈംഗികാതിക്രമ കേസിൽ കുറ്റവിമുക്തനായി. 81 കാരനായ താരത്തിനെതിരെ 2022-ലാണ് ലൈംഗികാതിക്രമ ആരോപണങ്ങൾ ഉയർന്നത്.
സമ്മതമില്ലാതെ കെട്ടിപ്പിടിക്കുകയും കവിളിൽ ചുംബിക്കുകയും ചെയ്തു എന്നതായിരുന്നു ഇദ്ദേഹത്തിനെതിരായ ആരോപണം. ഈ കേസിൽ 2024-ൽ വിചാരണാ കോടതിയിൽ നടന്ന ആദ്യ വിധിയിൽ ഓ യോങ് സു കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു. ഇതിനെത്തുടർന്ന് അദ്ദേഹത്തിന് എട്ട് മാസത്തെ തടവ് ശിക്ഷ, വിധിക്കുകയും ചെയ്തു. അപ്പീൽ കോടതിയിൽ നടന്ന വാദം കേൾക്കലുകൾക്കൊടുവിൽ, കോടതി അദ്ദേഹത്തിന് അനുകൂലമായി വിധി പ്രഖ്യാപിച്ചു.



