ആ​ല​പ്പു​ഴ: കാ​യം​കു​ള​ത്ത് വാ​ഹ​നാ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട യു​വ​തിക്കു നേ​രെ​യു​ണ്ടാ​യ ലൈം​ഗി​കാ​തി​ക്ര​മ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ന്വേ​ഷ​ണ​ത്തി​ല്‍നി​ന്ന് എ​സ്എ​ച്ച്ഒ​യെ നീ​ക്കി. എ​സ്എ​ച്ച്ഒ​യ്‌​ക്കെ​തി​രെ ആ​രോ​പ​ണം ഉ​യ​ര്‍​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ന​ട​പ​ടി.

എ​ന്നാ​ല്‍, പോ​ലീ​സി​നു വീ​ഴ്ച​യി​ല്ലെ​ന്നാ​ണ് ആ​ല​പ്പു​ഴ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യു​ടെ റി​പ്പോ​ര്‍​ട്ട്. ഡി​ജി​പി​ക്കാ​ണ് റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ച്ച​ത്.

സി​നി​ലി​നെ​തി​രെ ചു​മ​ത്തി​യ​ത് സ്റ്റേ​ഷ​ന്‍ ജാ​മ്യം ന​ല്‍​കാ​വു​ന്ന വ​കു​പ്പു​ക​ളെ​ന്ന് എ​സ്പി അറിയിച്ചു. നോ​ട്ടീ​സ് ന​ല്‍​കി വി​ട്ട​യ​ച്ച​തു വ​കു​പ്പു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലെ​ന്നും പ​റ​യു​ന്നു.

അ​തേ​സ​മ​യം, ഗു​രു​ത​ര പ​രാ​തി​യു​ണ്ടാ​യി​ട്ടും സി​നി​ലി​നെ വി​ട്ട​യ​ച്ച​തു വി​വാ​ദ​മാ​യി​രു​ന്നു. കേ​സെ​ടു​ക്കു​ന്ന​തി​ല്‍ കാ​ല​താ​മ​സം വ​ന്നി​ട്ടി​ല്ലെ​ന്നും ഏ​ഴു വ​ര്‍​ഷ​ത്തി​ല്‍ താ​ഴെ​യു​ള്ള ശി​ക്ഷ ആ​യ​തി​നാ​ല്‍ പ്ര​തി​ക്കു നോ​ട്ടി​സ് ന​ല്‍​കി വി​ട്ട​യ​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നു​മാ​ണ് വി​ശ​ദീ​ക​ര​ണം.

സ്റ്റേ​ഷ​ന്‍ ജാ​മ്യം ന​ല്‍​കി പോ​ലീ​സ് വി​ട്ട​യ​ച്ച പ്ര​തി സി​നി​ല്‍ സ​വാ​ദ് ഒ​ളി​വി​ലാ​ണ്. സി​നി​ലി​ന്‍റെ മൊ​ബൈ​ല്‍ ഫോ​ണ്‍ സ്വി​ച്ച് ഓ​ഫാ​ണ്. എ​വി​ടെ​യെ​ന്ന് അ​റി​യി​ല്ലെ​ന്ന് പോ​ലീ​സ് പറയുന്നു. വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി സി​നി​ലിനെ പ്രാ​ഥ​മി​ക അം​ഗ​ത്വ​ത്തി​ല്‍നി​ന്നു സ​സ്‌​പെ​ൻഡ് ചെ​യ്തു. സ​മി​തി​യു​ടെ കാ​യം​കു​ളം യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റാ​യി​രു​ന്നു സി​നി​ൽ.