കാ​യം​കു​ളം: അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട് പ​രി​ക്കേ​റ്റ യു​വ​തി​യെ സ​ഹാ​യി​ക്കാ​മെ​ന്ന് പ​റ​ഞ്ഞ് കൂ​ടെ​പ്പോ​യി ലൈം​ഗി​ക അ​തി​ക്ര​മം ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ കാ​യം​കു​ള​ത്തെ പ്ര​മു​ഖ വ്യാ​പാ​രി നേ​താ​വി​നെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു. വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് സി​നി​ൽ സ​വാ​ദി​നെ​തി​രെ​യാ​ണ് കാ​യം​കു​ളം പോ​ലീ​സ് എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്ത​ത്.

ക​ഴി​ഞ്ഞ ഏ​പ്രി​ൽ നാ​ലി​നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. കൊ​ല്ലം സ്വ​ദേ​ശി​നി​യാ​യ യു​വ​തി കാ​യം​കു​ള​ത്ത് വെ​ച്ച് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടി​രു​ന്നു. പ​രി​ക്കേ​റ്റ യു​വ​തി​യെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കാ​ൻ സ​ന്ന​ദ്ധ​നാ​യി എ​ത്തി​യ സി​നി​ൽ സ​വാ​ദ്, യാ​ത്രാ​മ​ധ്യേ വാ​ഹ​ന​ത്തി​നു​ള്ളി​ൽ വെ​ച്ച് ലൈം​ഗി​ക അ​തി​ക്ര​മം ന​ട​ത്തി​യെ​ന്നാ​ണ് പ​രാ​തി.

ആ​ശു​പ​ത്രി​യി​ൽ എ​ത്തി​യ ശേ​ഷം യു​വ​തി ത​നി​ക്കു​ണ്ടാ​യ ദു​ര​നു​ഭ​വം ഡോ​ക്ട​റോ​ട് വെ​ളി​പ്പെ​ടു​ത്തി.
ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി യു​വ​തി​യു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ സി​നി​ൽ സ​വാ​ദ് ഒ​ളി​വി​ൽ പോ​യി​രി​ക്കു​ക​യാ​ണ്. ഇ​യാ​ൾ​ക്കാ​യി പോ​ലീ​സ് തി​ര​ച്ചി​ൽ ഊ​ർ​ജി​ത​മാ​ക്കി. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രി​ക​യാ​ണെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.