ഭാവിയിൽ ഭർത്താവിനൊപ്പം എങ്ങനെ ജീവിക്കണം’ എന്ന് പഠിപ്പിക്കുകയെന്ന പേരിൽ സ്വന്തം അമ്മ ലൈംഗികമായി ദുരുപയോഗം ചെയ്തു എന്ന പരാതിയുമായി 9-ാം ക്ലാസ് വിദ്യാർത്ഥിനി. 45കാരിയായ അമ്മയ്ക്കും സഹോദരിക്കും ഒപ്പമാണ് പെൺകുട്ടി താമസിക്കുന്നത്. അമ്മയുമായി പിണങ്ങി പിതാവ് തനിച്ചാണ് താമസമെന്നാണ് വിദ്യാർത്ഥിനി പറഞ്ഞു.

ഒരു വർഷത്തോളമായി അമ്മ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നതായാണ് പെൺകുട്ടിയുടെ ആരോപണം. മകളുടെ ആരോപണം അമ്മ തള്ളി. എന്നാൽ ചോദ്യം ചെയ്യലിനായി 45കാരിയെ പൊലീസ് വിളിപ്പിച്ചിട്ടുണ്ട്. മകളെ ലൈംഗികമായി ദുരുപയോഗം ചെയ്തിട്ടില്ലെന്നും എന്നാൽ കുട്ടിയെ അടിച്ചതായും വഴക്ക് പറഞ്ഞതായും അമ്മ പൊലീസിനോട് വിശദമാക്കിയിട്ടുണ്ട്. സ്‌കൂളിലെ കൗൺസിലറോടാണ് ഒമ്പതാം. ക്ലാസുകാരി ഞെട്ടിക്കുന്ന ആരോപണം ഉയർത്തിയത്

കുട്ടിയുടെ പെരുമാറ്റത്തിലെ അസ്വഭാവികതകൾ ശ്രദ്ധിച്ച ശേഷം ഏറെ ശ്രമിച്ച ശേഷമാണ് വിദ്യാർത്ഥിനി സംസാരിച്ച് തുടങ്ങിയതെന്നാണ് ഇവർ പൊലീസിനോട് വിശദമാക്കിയിട്ടുള്ളത്. ശനിയാഴ്ച സ്‌കൂൾ കൗൺസിലറാണ് പൊലീസിൽ പരാതി നൽകിയത്. പിന്നാലെ പൊലീസ് പോക്‌സോ വകുപ്പുകൾ ചുമത്തി കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.