ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഹാ​പൂ​രി​ൽ മോ​ഷ​ണം ന​ട​ത്തി​യെ​ന്നാ​രോ​പി​ച്ച് ഏ​ഴ് വ​യ​സു​കാ​ര​നെ അ​ഞ്ച് മ​ണി​ക്കൂ​ർ ഡീ​പ് ഫ്രീ​സ​റി​ൽ പൂ​ട്ടി​യി​ട്ടു. സം​ഭ​വ​ത്തി​ൽ കാ​ർ വ​ർ​ക്ക്ഷോ​പ്പ് ഉ​ട​മ മു​ഹ​മ്മ​ദ് ആ​സാ​ദി​നെ അ​റ​സ്റ്റ് ചെ​യ്തു.

കു​ട്ടി വ​ർ​ക്ക്ഷോ​പ്പി​ൽ നി​ന്നു മോ​ഷ​ണം ന​ട​ത്തി​യെ​ന്ന് സം​ശ​യി​ച്ചാ​ണ് ഫ്രീ​സ​റി​നു​ള്ളി​ൽ പൂ​ട്ടി​യി​ട്ട​ത്. പി​ന്നീ​ട് സ​മീ​പ​വാ​സി​ക​ൾ ചേ​ർ​ന്ന് കു​ട്ടി​യെ ര​ക്ഷ​പ്പെ​ടു​ത്തി​യ​പ്പോ​ൾ ഭ​യ​ന്ന് നി​ല​വി​ളി​ക്കു​ന്നു​ണ്ടാ​യി​രു​ന്നു.

സം​ഭ​വ​ത്തി​ൽ സ്വ​മേ​ധ​യ കേ​സെ​ടു​ത്ത പോ​ലീ​സ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത് ജ​യി​ലി​ൽ അ​യ​ച്ചു.