ചാ​ത്ത​ന്നൂ​ർ: കെ​എ​സ്ആ​ർ​ടി​സി ജീ​വ​ന​ക്കാ​ർ​ക്ക് ഏ​ഴ് ശ​ത​മാ​നം ഡി​എ അ​നു​വ​ദി​ക്കാ​ൻ നീ​ക്കം. അ​ടു​ത്ത ശ​മ്പ​ള​ത്തോ​ടൊ​പ്പം ഡി​എ കു​ടി​ശി​ക കൂ​ടി ന​ൽ​കാ​നാ​ണ് ശ്ര​മം. ഡി​എ കു​ടി​ശി​ക അ​നു​വ​ദി​ക്കു​ന്ന​തി​ന് വേ​ണ്ടി സ​ർ​ക്കാ​ർ സ​ഹാ​യം തേ​ടി​യി​ട്ടു​ണ്ട്.

കെ​എ​സ്ആ​ർ​ടി​സി​യു​ടെ സി​എം​ഡി പ്ര​മോ​ജ്ശ​ങ്ക​റും ഫി​നാ​ൻ​ഷ്യ​ൽ അ​ഡ്വൈ​സ​ർ എ.​ഷാ​ജി​യും ധ​ന​വ​കു​പ്പു​മാ​യി ക​ഴി​ഞ്ഞ ദി​വ​സം ച​ർ​ച്ച ന​ട​ത്തി​യി​രു​ന്നു. ഡി​എ കു​ടി​ശി​ക അ​നു​വ​ദി​ക്കാ​ൻ സ​ർ​ക്കാ​ർ സ​ഹാ​യി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട് ഗ​താ​ഗ​ത മ​ന്ത്രി കെ.​ബി.​ഗ​ണേ​ശ് കു​മാ​ർ മു​ഖ്യ​മ​ന്ത്രി​യോ​ട് അ​ഭ്യ​ർ​ഥ​ന ന​ട​ത്തി​യി​രു​ന്നു.

ഇ​തേ തു​ട​ർ​ന്നാ​ണ് സ​ർ​ക്കാ​ർ സ​ഹാ​യം ല​ഭി​ക്കു​ന്ന​തി​നു​ള്ള നീ​ക്കം സ​ജീ​വ​മാ​യ​ത്. നി​ല​വി​ലെ ക​ണ​ക്ക​നു​സ​രി​ച്ച് കെ​എ​സ്ആ​ർ​ടി​സി ജീ​വ​ന​ക്കാ​ർ​ക്ക് 35 ശ​ത​മാ​നം ഡി​എ ആ​ണ് കു​ടി​ശി​ക ഉ​ള്ള​തെ​ന്ന് കെ​എ​സ്ആ​ർ​ടി​സി അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

2020 മു​ത​ലു​ള്ള ഡി​എ കു​ടി​ശി​ക​യാ​ണ് ഇ​ത്. ഇ​തി​ൽ ഏ​ഴ് ശ​ത​മാ​ന​മാ​ണ് ഇ​പ്പോ​ൾ അ​നു​വ​ദി​ക്കാ​ൻ പോ​കു​ന്ന​ത്. വൈ​കാ​തെ സ​ർ​ക്കാ​ർ സ​ഹാ​യം അ​നു​വ​ദി​ച്ചു കൊ​ണ്ടു​ള്ള ധ​ന​കാ​ര്യ വ​കു​പ്പി​ന്‍റെ തീ​രു​മാ​നം ഉ​ണ്ടാ​കും. കെ​എ​സ്ആ​ർ​ടി​സി​യു​ടെ വ​രു​മാ​ന​ത്തി​ൽ നി​ന്നും ഡി​എ കു​ടി​ശി​ക ന​ല്കാ​ൻ ക​ഴി​യി​ല്ലെ​ന്ന് ക​ണ​ക്കു​ക​ൾ സ​ഹി​തം ധ​ന​കാ​ര്യ വ​കു​പ്പി​നെ ബോ​ധ്യ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

നി​ല​വി​ൽ മാ​സം തോ​റും 50 കോ​ടി​രു​പ വീ​ത​മാ​ണ് സ​ർ​ക്കാ​ർ സ​ഹാ​യ​മാ​യി ന​ല്കു​ന്ന​ത്. ഡി​എ കു​ടി​ശി​ക​യി​ൽ കു​റ​ച്ചെ​ങ്കി​ലും ജീ​വ​ന​ക്കാ​ർ​ക്ക് ന​ൽ​കു​ന്ന​തി​നാ​യി 50 കോ​ടി എ​ന്ന​ത് 55 കോ​ടി​യാ​യി ഉ​യ​ർ​ത്ത​ണ​മെ​ന്നാ​ണ് കെ​എ​സ്ആ​ർ​ടി​സി​യു​ടെ ആ​വ​ശ്യം.

ഈ ​ആ​വ​ശ്യ​ത്തോ​ട് ധ​ന​കാ​ര്യ​വ​കു​പ്പ് അ​നു​കൂ​ല​മാ​യ തീ​രു​മാ​നം എ​ടു​ക്കു​മെ​ന്ന് കെ​എ​സ്ആ​ർ​ടി​സി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ഒ​രു ശ​ത​മാ​നം പോ​ലും ഡി​എ കി​ട്ടാ​തെ 2020 മു​ത​ൽ ജോ​ലി ചെ​യ്യു​ന്ന ജീ​വ​ന​ക്കാ​ർ​ക്ക് ഇ​ത് ചെ​റി​യ ആ​ശ്വാ​സ​മാ​കും. ഏ​ഴ് ശ​ത​മാ​നം ഡി​എ അ​നു​വ​ദി​ച്ചാ​ലും പി​ന്നെ​യും 28 ശ​ത​മാ​നം കു​ടി​ശി​ക​യാ​ണ് ബാ​ക്കി നി​ൽ​ക്കു​ക.