ഒരിടവേളയ്ക്ക് ശേഷം അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്ക് മേലുള്ള താലിബാന്റെ നിയന്ത്രണങ്ങൾ വീണ്ടും ചർച്ച ചെയ്യപ്പെടുകയാണ്. 2021 ഓഗസ്റ്റ് 15 ന് താലിബാൻ അഫ്ഗാനിസ്ഥാന്റെ നിയന്ത്രണം ഏറ്റെടുത്തതിനുശേഷം, സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ ക്രമാനുഗതമായി വർദ്ധിച്ചുകൊണ്ടിരിക്കുകയും അവരുടെ സ്വാതന്ത്ര്യം വെട്ടിക്കുറയ്ക്കുകയും ചെയ്തു. അതിനാൽ, കഴിഞ്ഞ കുറച്ച് വർഷങ്ങളായി താലിബാൻ സ്ത്രീകൾക്ക് മേൽ ഏർപ്പെടുത്തിയിരിക്കുന്ന വിവിധ നിയന്ത്രണങ്ങൾ ഏതൊക്കെയെന്ന് നോക്കാം..
2021 ഓഗസ്റ്റ് 15-ന് താലിബാൻ അഫ്ഗാനിസ്ഥാന്റെ നിയന്ത്രണം ഏറ്റെടുക്കുകയും ഉടൻ തന്നെ സ്ത്രീകൾ സർക്കാർ ഓഫീസുകളിൽ ജോലി ചെയ്യുന്നത് വിലക്കുകയും ചെയ്തു. ആരോഗ്യ സംരക്ഷണം ഒഴികെയുള്ള എല്ലാ മേഖലകളിലെയും വനിതാ സർക്കാർ ജീവനക്കാരോട് വീട്ടിൽ തന്നെ തുടരാൻ ആവശ്യപ്പെട്ടു .