നൈജീരിയയുടെ മണ്ണിലെ ഏറ്റവും വലിയ കൂട്ട തട്ടിക്കൊണ്ടുപോകലുകളിൽ ഒന്നായിരുന്നു നവംബർ 21 ന് സംഭവിച്ചത്. നൈജർ സംസ്ഥാനത്തെ പാപ്പിരിയിലെ കത്തോലിക്കാ സ്കൂളിൽ നിന്നും 230 കുട്ടികളെയും മറ്റു സ്കൂൾ ജീവനക്കാരെയും തട്ടിക്കൊണ്ടു പോകുകയും നൂറുപേരെ ഒന്നര ആഴ്ചയ്ക്ക് മുൻപേയും ശേഷിച്ചവരെ ക്രിസ്തുമസിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയും മോചിപ്പിച്ചു. ഒരു മാസത്തോളം തടവിലാക്കപ്പെട്ട അവരെ കുടുംബാംഗങ്ങളും ഗ്രാമവാസികളും ആനന്ദാശ്രുക്കളോടെയാണ് വരവേറ്റത്.
പരസ്പരം ഇനി കാണാൻ പറ്റുമോ എന്ന ആശാങ്കയോടെ ഒരുമാസത്തോളം ജീവിച്ച ഇവർ, മക്കൾ തിരികെ വന്നപ്പോൾ ആ അമ്മമാർ തങ്ങളുടെ കുട്ടികളെ മുറുകെ കെട്ടിപ്പിടിച്ചു. ശേഷം ശ്രദ്ധാപൂർവം പരിശോധിച്ച് അവർക്ക് ഒരു ഉപദ്രവവും സംഭവിച്ചിട്ടില്ലെന്ന് ഉറപ്പാക്കിയപ്പോൾ അവരുടെ മുഖം സന്തോഷം കൊണ്ട് വിടർന്നു. കുറേപ്പേരെ വായുവിലേക്ക് എടുത്തുയർത്തിക്കൊണ്ടായിരുന്നു സന്തോഷം പ്രകടിപ്പിച്ചത്.
“ഞങ്ങളുടെ കുട്ടികളോടൊപ്പം ഈ ക്രിസ്തുമസ്, ആഘോഷിക്കുന്നതിനാൽ, ഞങ്ങൾ വളരെ സന്തോഷിക്കുന്നു. ഈ ക്രിസ്തുമസ് മറ്റുള്ളവയിൽ നിന്ന് വ്യത്യസ്തമായിരിക്കും,” മോചിതരായവരിൽ ഉൾപ്പെട്ട റിജോയ്സിന്റെ അമ്മ യൂസഫ് തിമോത്തി പറഞ്ഞു. “എനിക്ക് സന്തോഷമുണ്ട്, ഈ സന്തോഷം അത് വളരെ വലുതാണ്”- കണ്ണുനീർ ഒഴുകിക്കൊണ്ട് മകനുമായി വീണ്ടും ഒന്നിച്ച റീത്ത മാർക്കസ് പറഞ്ഞു.
ആഫ്രിക്കയിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യത്ത്, മോചനദ്രവ്യം നൽകി സ്കൂൾ തട്ടിക്കൊണ്ടുപോകലുകൾ ഒരു പ്രധാന സുരക്ഷാ പ്രശ്നമായി മാറിയിരിക്കുന്നു. കുട്ടികളിൽ ഭൂരിഭാഗവും 10 നും 17 നും ഇടയിൽ പ്രായമുള്ളവരാണെന്ന് സ്കൂൾ അധികൃതർ അറിയിച്ചു. ആക്രമണത്തിനിടെ തോക്കുധാരികൾ വെടിവയ്ക്കുമെന്ന് ഭീഷണിപ്പെടുത്തിയതായി വിദ്യാർഥികളിലൊരാളായ ഒന്യേക ചീമെ പറഞ്ഞിരുന്നു. “ചിലപ്പോൾ ഞാൻ എന്റെ ഭാര്യയോടൊപ്പം ഉറങ്ങിയാലും, ഉണർന്നാൽ ചിന്തിക്കാൻ തുടങ്ങും. കരയാൻ തുടങ്ങും. നമ്മുടെ കുട്ടിയെ എപ്പോഴാണ് കാണാൻ പോകുന്നത്?” എന്നോർത്തു സങ്കടപ്പെടുമായിരുന്നു എന്ന് അദ്ദേഹം പറഞ്ഞു.
ഈ ക്രിസ്തുമസ് ദിനത്തിലെ ഈ കുടുംബങ്ങളിൽ യഥാർഥ സന്തോഷം തിരികെ വന്നു. എങ്കിലും നൈജീരിയയിലെ ക്രൈസ്തവരുടെ പ്രശ്ങ്ങൾക്ക് ഇവിടെ അറുതി വന്നിട്ടില്ല എന്ന് നാം ലോകത്തെ വീണ്ടും ഓർമ്മിപ്പിക്കേണ്ടിയിരിക്കുന്നു.



