നിയമസഭാ തെരഞ്ഞെടുപ്പിൽ മന്ത്രി എ.കെ. ശശീന്ദ്രൻ വീണ്ടും മത്സരിക്കുന്നതിനെതിരെ എൻസിപിയുടെ മണ്ഡലം കമ്മിറ്റികൾ പ്രമേയം പാസാക്കി. കോഴിക്കോട് ജില്ലയിലെ 10 മണ്ഡലം കമ്മിറ്റികളാണ് ശശീന്ദ്രന്റെ സ്ഥാനാർഥിത്വത്തിനെതിരെ ഔദ്യോഗികമായി നിലപാട് സ്വീകരിച്ചത്.

എട്ട് തവണ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുകയും രണ്ട് തവണ മന്ത്രിയായും പ്രവർത്തിക്കുകയും ചെയ്ത ശശീന്ദ്രൻ ഇനി തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്ന് പിന്മാറി പാർട്ടി നേതൃത്വ ചുമതല ഏറ്റെടുക്കണമെന്ന ആവശ്യമാണ് പ്രമേയത്തിലൂടെ ഉയർത്തിയിരിക്കുന്നത്.

ശശീന്ദ്രന്റെ സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട് എൻസിപി കോഴിക്കോട് ജില്ലാ കമ്മിറ്റിയിൽ വിഭാഗീയത നിലനിൽക്കുന്ന സാഹചര്യത്തിലാണ് മണ്ഡലം കമ്മിറ്റികളുടെ ഈ നീക്കം. പാർട്ടിക്കുള്ളിൽ വിഷയത്തിൽ അഭിപ്രായഭിന്നത രൂക്ഷമാകുന്നതായും സൂചനയുണ്ട്.