ഏഷ്യാ കപ്പിന് മുന്നോടിയായി പുതിയ ബാറ്റിംഗ് പൊസിഷനിൽ ഇറങ്ങി സഞ്ജു സാംസൺ. കേരള ക്രിക്കറ്റ് ലീഗിലെ ആദ്യ മത്സരത്തിൽ തൻ്റെ ഇഷ്ട്ടപ്പെട്ട ഓപ്പണർ സ്ഥാനം വിട്ടുകൊടുത്താണ് സഞ്ജു അഞ്ചാം നമ്പറിൽ ഇറങ്ങിയത്. കൊച്ചി ബ്ലൂ ടൈഗേഴ്‌സിൻ്റെ വിനൂപ് മനോഹരൻ, ജോബിൻ ജോബിൻ എന്നിവർക്കാണ് സഞ്ജു ഓപ്പണർ സ്ഥാനം നൽകിയത്.

എന്നാൽ സഞ്ജുവിന് ബാറ്റ് ചെയ്യാൻ അവസരം ലഭിച്ചില്ല. സഹോദരനും ക്യാപ്റ്റനുമായ സാലി വിശ്വനാഥിന്റെ അർദ്ധ സെഞ്ച്വറിയുടെ പിൻബലത്തിൽ 11.5 ഓവറിൽ ടൈഗേഴ്‌സ് വിജയം നേടി. ശുഭ്മാൻ ഗിൽ ഏഷ്യാ കപ്പ് ടീമിൽ വൈസ് ക്യാപ്റ്റനായി തിരിച്ചെത്തിയതിനാൽ ഓപ്പണിങ് സ്ഥാനം നഷ്ടമാകുമെന്ന് ഉറപ്പായതിനാലാണ് സഞ്ജുവിൻ്റെ ഈ മാറ്റം എന്നാണ് സൂചന.