ഒ​ക്‌​ല​ഹോ​മ: യു​കോ​ണി​ലെ സ​ൺ​ഡാ​ൻ​സ് എ​യ​ർ​പോ​ർ​ട്ടി​ന് സ​മീ​പം വി​മാ​നം ത​ക​ർ​ന്ന് നാ​ലു മ​ര​ണം. ചൊ​വ്വാ​ഴ്ച ഉ​ച്ച​യ്ക്ക് സ​ൺ​ഡാ​ൻ​സ് എ​യ​ർ​പോ​ർ​ട്ടി​ന് സ​മീ​പ​മു​ള്ള നോ​ർ​ത്ത് സാ​റാ റോ​ഡി​ലെ 13,000 ബ്ലോ​ക്കി​ലാ​യി​രു​ന്നു അ​പ​ക​ട​മു​ണ്ടാ​യ​ത്.

വി​മാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന നാ​ല് പേ​ർ മ​രി​ച്ച​താ​യി അ​ഗ്നി​ശ​മ​ന സേ​നാ ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥി​രീ​ക​രി​ച്ചു. മ​രി​ച്ച​വ​രെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല. അ​പ​ക​ട കാ​ര​ണം വ്യ​ക്ത​മ​ല്ലെ​ന്നും അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നും ഒ​ക്‌​ല​ഹോ​മ സി​റ്റി പോ​ലീ​സ് അ​റി​യി​ച്ചു.

റ​ൺ​വേ​യി​ൽ നി​ന്ന് കു​റ​ച്ച് അ​ക​ലെ എ​യ​ർ​ഫീ​ൽ​ഡി​ന്‍റെ കി​ഴ​ക്ക് ഭാ​ഗ​ത്തു​ള്ള വ​ന​പ്ര​ദേ​ശ​ത്താ​ണ് വി​മാ​നം ത​ക​ർ​ന്നു വീ​ണ​ത്. ഒ​ക്‌​ല​ഹോ​മ സി​റ്റി ഫ​യ​ർ ആ​ൻ​ഡ് പൊ​ലീ​സ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റു​ക​ളി​ൽ നി​ന്നു​ള്ള നി​ര​വ​ധി ജീ​വ​ന​ക്കാ​രും ഇ​എം​എ​സ്എ പാ​രാ​മെ​ഡി​ക്കു​ക​ളും ര​ക്ഷ​പ്ര​വ​ർ​ത്ത​ന​ത്തി​നാ​യി സം​ഭ​വ​സ്ഥ​ല​ത്ത് എ​ത്തി​ച്ചേ​ർ​ന്നി​രു​ന്നു.