കേന്ദ്ര സർക്കാർ വികസിപ്പിച്ച സഞ്ചാർ സാഥി എന്ന സൈബർ സുരക്ഷാ ആപ്പ് എല്ലാ സ്മാർട്ട്‌ഫോണുകളിലും നിർബന്ധമായി മുൻകൂട്ടി ഇൻസ്റ്റാൾ ചെയ്യാൻ സ്മാർട്ട്‌ഫോൺ നിർമ്മാതാക്കൾക്ക് നൽകിയ നിർദ്ദേശം വിവാദങ്ങളിൽ തുടരുകയാണ്. വിപണിയിലുള്ള ഫോണുകളിൽ സോഫ്റ്റ്‌വെയർ അപ്‌ഡേറ്റിലൂടെ ആപ്പ് ഇൻസ്റ്റാൾ ചെയ്യാനും കമ്പനികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ ആപ്പ് ഉപയോക്താക്കൾക്ക് ഡിലീറ്റ് ചെയ്യാനോ മാറ്റങ്ങൾ വരുത്താനോ സാധിക്കുകയുമില്ല.

“ഇതൊരു പെഗാസസ് പ്ലസ് പ്ലസ് ആണ്, ബിഗ് ബ്രദർ നമ്മുടെ ഫോണും നമ്മുടെ സ്വകാര്യ ജീവിതം മുഴുവനും ഏറ്റെടുക്കും.” എന്ന് കോൺഗ്രസ് എം.പി. കാർത്തി ചിദംബരം വിമർശിച്ചു.