മാഞ്ചസ്റ്റർ യുണൈറ്റഡിൻ്റെ നിലവിലെ അവസ്ഥ കാണുമ്പോൾ തനിക്ക് ദുഃഖം തോന്നുന്നുവെന്ന് ക്ലബിൻ്റെ ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. താൻ ഇപ്പോഴും ഹൃദയത്തോട് ചേർത്തുപിടിക്കുന്ന ക്ലബ്ബിന് ഘടനയും ദിശാബോധവുമില്ലെന്നും ക്രിസ്റ്റ്യാനോ റൊണാൾഡോ പറഞ്ഞു.

നിലവിലെ മാനേജർ റൂബൻ അമോറിമിനെ ന്യായീകരിച്ച പോർച്ചുഗീസ് ഇതിഹാസം, പരിശീലകൻ “തൻ്റെ പരമാവധി ചെയ്യുന്നുണ്ട്” എന്നും എന്നാൽ ഓൾഡ് ട്രാഫോർഡിലെ സാഹചര്യം കണക്കിലെടുക്കുമ്പോൾ അത്ഭുതങ്ങൾ കാണിക്കുമെന്ന് പ്രതീക്ഷിക്കാനാവില്ലെന്നും വാദിച്ചു.