തിരുവനന്തപുരം: കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ചർച്ചയിൽ പ്രതികരിച്ച് ശശി തരൂർ. ഇപ്പോൾ മുഖ്യമന്ത്രി സ്ഥാനത്തേക്കുറിച്ച് ചർച്ച ചെയ്യേണ്ട. തെരഞ്ഞെടുപ്പ് കഴിഞ്ഞ് എംഎൽഎമാരുടെ അഭിപ്രായം കേട്ട് ഹൈക്കമാൻഡ് തീരുമാനം എടുക്കുമെന്നും ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ തരൂർ പറഞ്ഞു.
ഇപ്പോൾ ഉയർന്നുവരുന്ന വിവാദം അനാവശ്യമാണ്. നേമത്ത് യുഡിഎഫ് സ്ഥാനാർഥി കെ.എസ്. ശബരിനാഥൻ സിക്സർ അടിക്കും. യുഡിഎഫിന് ഡീൽ ജനങ്ങളുമായിട്ടാണ്. നേമത്ത് ബിജെപി എൽഡിഎഫ് വോട്ടുകൾ യുഡിഎഫിന് ലഭിക്കുമെന്നും തരൂർ വ്യക്തമാക്കി.
നേതാക്കൾ പലരും സതീശനേയും ചെന്നിത്തലയേയും പിന്തുണച്ച് സംസാരിച്ചതോടെയാണ് മുഖ്യമന്ത്രി ചർച്ച സജീവമായത്. അതേസമയം മുഖ്യമന്ത്രി ആരാകണമെന്നത് സംബന്ധിച്ച് യുഡിഎഫിൽ അനൈക്യമില്ലെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു.



