കോ​ട്ട​യം: ശ​ബ​രി​മ​ല യു​വ​തീ പ്ര​വേ​ശ​ന​ത്തി​ൽ വി​ശ്വാ​സി​ക​ളു​ടെ താ​ൽ​പ​ര്യ​ങ്ങ​ൾ സം​ര​ക്ഷി​ച്ചു​കൊ​ണ്ട് മു​ന്നോ​ട്ട് പോ​കു​മെ​ന്ന് ദേ​വ​സ്വം മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ. യു​വ​തീ പ്ര​വേ​ശ​നം സം​ബ​ന്ധി​ച്ച കാ​ര്യ​ങ്ങ​ളി​ൽ തീ​രു​മാ​ന​മെ​ടു​ക്കേ​ണ്ട​ത് ആ​ചാ​ര​പ​ര​മാ​യ കാ​ര്യ​ങ്ങ​ളി​ൽ പാ​ണ്ഡി​ത്യ​മു​ള്ള​വ​രും സാ​മൂ​ഹി​ക പ​രി​ഷ്ക​ർ​ത്താ​ക്ക​ളു​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഇ​ത് നേ​ര​ത്തെ ത​ന്നെ കോ​ട​തി​യെ അ​റി​യി​ച്ചി​ട്ടു​ണ്ടെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

യു​വ​തീ പ്ര​വേ​ശ​ന​ത്തി​ൽ തീ​രു​മാ​ന​മെ​ടു​ക്കേ​ണ്ട​ത് പ​ണ്ഡി​ത​രാ​ണ്. ഇ​ത് നേ​ര​ത്തെ ത​ന്നെ കോ​ട​തി​യെ അ​റി​യി​ച്ചി​ട്ടു​ണ്ട്. ഗോ​വി​ന്ദ​ൻ പ​റ​ഞ്ഞ​ത് പാ​ർ​ട്ടി നി​ല​പാ​ടാ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ശ​ബ​രി​മ​ല യു​വ​തി​പ്ര​വേ​ശ​ന കേ​സി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​രും തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡും സു​പ്രീം​കോ​ട​തി​യി​ൽ ഇ​ന്ന് നി​ല​പാ​ട് അ​റി​യി​ക്കും.

യു​വ​തി പ്ര​വേ​ശ​ന​ത്തെ എ​തി​ർ​ത്തു​ള്ള സ​ത്യ​വാം​ഗ്‌​മൂ​ല​മാ​ണ് സ​മ​ർ​പ്പി​ക്കു​ക എ​ന്നാ​ണ് വി​വ​രം. കേ​സി​ലെ എ​ല്ലാ ക​ക്ഷി​ക​ൾ​ക്കും സ​ത്യ​വാം​ഗ്‌​മൂ​ലം സ​മ​ർ​പ്പി​ക്കാ​നു​ള്ള അ​വ​സാ​ന ദി​വ​സം ഇ​ന്നാ​ണ്.

യു​വ​തി പ്ര​വേ​ശ​ന​ത്തെ അ​നു​കൂ​ലി​ച്ച നി​ല​പാ​ട് തി​രു​ത്താ​നാ​ണ് സ​ർ​ക്കാ​ർ നീ​ക്കം. ശ​ബ​രി​മ​ല​യി​ൽ ആ​ചാ​ര സം​ര​ക്ഷ​ണം വേ​ണ​മെ​ന്ന് സ​ർ​ക്കാ​ർ സു​പ്രീം​കോ​ട​തി​യി​ല്‍ ആ​വ​ശ്യ​പ്പെ​ടും