തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള​യി​ൽ ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി ഉ​ൾ​പ്പെ​ടെ അ​റ​സ്റ്റി​ലാ​യ മൂ​ന്ന് പ്ര​തി​ക​ളെ​യും പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം ഇ​ന്ന് ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങും. മൂ​വ​രെ​യും ഒ​രു​മി​ച്ചി​രു​ത്തി ചോ​ദ്യം ചെ​യ്യാ​നാ​ണ് എ​സ്ഐ​ടി​യു​ടെ നീ​ക്കം

ഒ​ന്നാം പ്ര​തി ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി, സ്മാ​ർ​ട്ട് ക്രി​യേ​ഷ​ൻ​സ് സി​ഇ​ഒ പ​ങ്ക​ജ് ഭ​ണ്ഡാ​രി, സ്വ​ർ​ണ വ്യാ​പാ​രി ഗോ​വ​ർ​ധ​ൻ എ​ന്നി​വ​രെ​യാ​ണ് എ​സ്ഐ​ടി ഇ​ന്ന് ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങു​ന്ന​ത്. ഒ​രു ദി​വ​സ​മാ​ണ് ക​സ്റ്റ​ഡി കാ​ലാ​വ​ധി.

ഇ​തി​നാ​യി ചൊ​വ്വാ​ഴ്ച കൊ​ല്ലം വി​ജി​ല​ൻ​സ് കോ​ട​തി​യി​ൽ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം അ​പേ​ക്ഷ ന​ൽ​കി​യി​രു​ന്നു. മൂ​വ​ർ​ക്കും സ്വ​ർ​ണ​ക്കൊ​ള്ള​യി​ൽ ഒ​രു​പോ​ലെ പ​ങ്കു​ണ്ടെ​ന്നാ​ണ് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ ക​ണ്ടെ​ത്ത​ൽ.

സ്വ​ർ​ണ​ക്കൊ​ള്ള​യി​ൽ സ​ർ​ക്കാ​രി​ലെ​യും രാ​ഷ്ട്രീ​യ നേ​തൃ​ത്വ​ത്തി​ലെ​യും ഉ​ന്ന​ത​രു​ടെ സ​ഹാ​യം ല​ഭി​ച്ചി​ട്ടു​ണ്ടോ എ​ന്ന​തി​ൽ ഉ​ൾ​പ്പെ​ടെ വ്യ​ക്ത​ത വ​രു​ത്തു​ക​യാ​ണ് എ​സ്ഐ​ടി​യു​ടെ ല​ക്ഷ്യം. കൈ​ക്ക​ലാ​ക്കി​യ സ്വ​ർ​ണം എ​വി​ടെ​യെ​ല്ലാം എ​ത്തി എ​ന്ന​തി​ലും വ്യ​ക്ത​ത വ​രു​ത്തേ​ണ്ട​തു​ണ്ട്.