കാസര്‍ഗോഡ്: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ തന്ത്രി കണ്ഠരര് രാജീവരെ പ്രതിയാക്കി അറസ്റ്റ് ചെയ്ത നടപടിക്കെതിരേ വിമര്‍ശനവുമായി എടനീര്‍ മഠാധിപതി സ്വാമി സച്ചിദാനന്ദ ഭാരതി. ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ അന്വേഷണത്തില്‍ കൂടുതല്‍ ജാഗ്രതയും ഉത്തരവാദിത്വബോധവും പാലിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
തന്ത്രിമാര്‍ ക്ഷേത്രങ്ങളുടെ പരമ്പര്യവും ആചാരാനുഷ്ഠാനങ്ങളും സംരക്ഷിക്കുന്ന ആത്മീയ ഉത്തരവാദിത്വമുള്ള സ്ഥാനത്തുള്ളവരാണ്. മതിയായ തെളിവുകളില്ലാതെ അത്തരമൊരു സ്ഥാനത്തുള്ള വ്യക്തിയെ ക്രിമിനല്‍ കേസില്‍ പ്രതിയാക്കുന്നത് നിയമവ്യവസ്ഥയോടുള്ള വിശ്വാസത്തെയും കോടിക്കണക്കിന് ഭക്തരുടെ ആത്മവിശ്വാസത്തെയും ബാധിക്കും.
അടുത്തകാലത്തായി ഹിന്ദു ക്ഷേത്രങ്ങള്‍ക്കെതിരേ വ്യാജ ആരോപണങ്ങളും ദുഷ്പ്രചരണങ്ങളും വര്‍ധിക്കുന്നത് സര്‍ക്കാര്‍ ഗൗരവത്തോടെ കാണണം. ശബരിമല സ്വര്‍ണക്കൊള്ള കേസിലെ യഥാര്‍ഥ പ്രതികളെ കണ്ടെത്തി നിയമപ്രകാരം മാതൃകാപരമായി ശിക്ഷിക്കണമെന്നും ബന്ധപ്പെട്ട സര്‍ക്കാരുകള്‍ ആവശ്യമായ തിരുത്തല്‍ നടപടികള്‍ കൈക്കൊള്ളണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.



