തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല സ്വ​ര്‍​ണ​ക്കൊ​ള്ള കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ശേ​ഖ​രി​ച്ച സ്വ​ർ​ണ​പ്പാ​ളി​ക​ളു​ടെ സാ​മ്പി​ളു​ക​ൾ ഫോ​റ​ൻ​സി​ക് പ​രി​ശോ​ധ​ന​ക്കാ​യി എ​സ്ഐ​ടി ഇ​ന്ന് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും. ചൊ​വ്വാ​ഴ്ച പു​ല​ര്‍​ച്ചെ​യാ​ണ് സ​ന്നി​ധാ​ന​ത്തെ ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന പൂ​ര്‍​ത്തി​യാ​ക്കി സാ​മ്പി​ളു​ക​ള്‍ ശേ​ഖ​രി​ച്ച​ത്.

ക​ട്ടി​ള​പ്പാ​ളി​ക​ളി​ലും ശ്രീ​കോ​വി​ലി​ന് ചു​റ്റു​മു​ള്ള സ്വ​ർ​ണം പൂ​ശി​യ പാ​ളി​ക​ളി​ല്‍ നി​ന്നും സാ​മ്പി​ളു​ക​ൾ ശേ​ഖ​രി​ച്ചു. സോ​പാ​ന​ത്തെ പാ​ളി​ക​ൾ തി​രി​കെ സ്ഥാ​പി​ച്ചു. ഏ​ക​ദേ​ശം പ​ത്ത് മ​ണി​ക്കൂ​റോ​ള​മാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. കാ​ല​പ്പ​ഴ​ക്കം പ​രി​ശോ​ധി​ക്കു​ന്ന​ത് പാ​ളി​ക​ൾ വ്യാ​ജ​മാ​ണോ എ​ന്ന് അ​റി​യു​ന്ന​തി​ൽ നി​ർ​ണാ​യ​ക​മാ​ണ്.

അ​തേ​സ​മ​യം, കേ​സി​ൽ റി​മാ​ന്‍​ഡി​ലു​ള്ള മു​ൻ ദേ​വ​സ്വം ബോ​ര്‍​ഡ് പ്ര​സി​ഡ​ന്‍റ് എ​ൻ. വാ​സു​വി​നെ ചോ​ദ്യം​ചെ​യ്യ​ലി​നാ​യി ക​സ്റ്റ​ഡി​യി​ൽ വി​ട്ടു​കി​ട്ടു​ന്ന​തി​നാ​യി എ​സ്ഐ​ടി കൊ​ല്ലം വി​ജി​ല​ന്‍​സ് കോ​ട​തി​യി​ൽ അ​പേ​ക്ഷ ന​ൽ​കും.