കൊ​ല്ലം: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സി​ൽ ദേ​വ​സ്വം ബോ​ർ​ഡ് മു​ൻ അം​ഗം കെ.​പി. ശ​ങ്ക​ര​ദാ​സി​ന്‍റെ സ്വാ​ഭാ​വി​ക ജാ​മ്യ​ഹ​ർ​ജി കൊ​ല്ലം വി​ജി​ല​ൻ​സ് കോ​ട​തി ഇ​ന്ന് പ​രി​ഗ​ണി​ക്കും. എ​സ്ഐ​ടി കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ക്കാ​ൻ വൈ​കി​യ​തോ​ടെ​യാ​ണ് ശ​ങ്ക​ര​ദാ​സ് ക​ട്ടി​ള​പ്പാ​ളി കേ​സി​ലും ദ്വാ​ര​പാ​ല​ക കേ​സി​ലും സ്വാ​ഭാ​വി​ക ജാ​മ്യം തേ​ടി​യ​ത്.

ഈ ജ​നു​വ​രി​യി​ലാ​ണ് എ​സ്ഐ​ടി സം​ഘം ശ​ങ്ക​ര​ദാ​സി​നെ അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ട്ടി​ള​പ്പാ​ളി കേ​സി​ലും ദ്വാ​ര​പാ​ല​ക ശി​ല്പ കേ​സി​ലും ശ​ങ്ക​ര​ദാ​സ് പ്ര​തി​യാ​ണ്. ആ​രോ​ഗ്യാ​വ​സ്ഥ ചൂ​ണ്ടി കാ​ണി​ച്ച് നേ​ര​ത്തെ ന​ട​ത്തി​യ ജാ​മ്യ നീ​ക്കം കോ​ട​തി ത​ള്ളി​യി​രു​ന്നു. തു​ട​ർ​ന്നാ​ണ് റി​മാ​ൻ​ഡ് കാ​ലാ​വ​ധി 90 ദി​വ​സം പൂ​ർ​ത്തി​യാ​യ​തി​ന് പി​ന്നാ​ലെ സ്വാ​ഭാ​വി​ക ജാ​മ്യ​ത്തി​ന് അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ച​ത്.

കേ​സി​ലെ ഒ​ന്നാം പ്ര​തി ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി, ദേ​വ​സ്വം മു​ൻ പ്ര​സി​ഡ​ന്‍റ് എ. ​പ​ത്മ​കു​മാ​ർ, ത​ന്ത്രി ക​ണ്ഠ​ര് രാ​ജീ​വ​ര് തു​ട​ങ്ങി മ​റ്റ് പ്ര​തി​ക​ൾ എ​ല്ലാം നേ​ര​ത്തെ ജാ​മ്യം നേ​ടി പു​റ​ത്തി​റ​ങ്ങി​യി​രു​ന്നു. എ​സ്ഐ​ടി ഇ​തു​വ​രെ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ക്കാ​ത്ത​താ​ണ് പ്ര​തി​ക​ൾ​ക്ക് ജാ​മ്യം ല​ഭി​ക്കാ​ൻ കാ​ര​ണം.