ശബരിമല സ്വർണ്ണക്കൊള്ളയിൽ ഉണ്ണികൃഷ്ണൻ പോറ്റി ഗോവർദ്ധന് കൈമാറിയ സ്വർണം കണ്ടെന്ന് പ്രത്യേക അന്വേഷണ സംഘം. ബല്ലാരിയിലെ ഗോവർദ്ധൻ്റെ ജ്വല്ലറിയിൽ നിന്നാണ് അന്വേഷണ സംഘം സ്വർണം വീണ്ടടുത്തത്. ഇന്നലെ വൈകുന്നേരം എസ് പി ശശിധരൻ്റെ നേതൃത്വത്തിലായിരുന്നു പരിശോധന. സ്വർണ കട്ടികളാണ് കണ്ടെത്തിയത്. അതേസമയം ഉണ്ണികൃഷ്ണൻ പോറ്റിയുമായി തെളിവെടുപ്പ് തുടരുകയാണ്.

400 ഗ്രാമിന് മുകളിലുള്ള സ്വർണ കട്ടികളാണ് കണ്ടെത്തിയിരിക്കുന്നത്. ഉണ്ണികൃഷ്ണൻ പോറ്റിയുടെ പുളിമാത്ത്  വീട്ടിൽ നിന്ന് സ്വർണ്ണനാണയങ്ങളും രണ്ട് ലക്ഷത്തോളം രൂപയും  കണ്ടെത്തിയിട്ടുണ്ട്. ഉണ്ണികൃഷ്ണൻ പോറ്റിയെ ബംഗളൂരുവിൽ എത്തിച്ച് അന്വേഷണ സംഘം ഇന്നും തെളിവെടുപ്പ് നടത്തും. ഈ മാസം 30ന് ഉണ്ണികൃഷ്ണൻ പോറ്റിയുടെ കസ്റ്റഡി കാലാവധി അവസാനിക്കും.