ശബരിമല മേല്‍ശാന്തി നറുക്കെടുപ്പ് ഈ മാസം 18 ന് നടക്കും. ചുരുക്കപട്ടികയിലുള്ളത് ശബരിമല മേല്‍ശാന്തി 14 പേരും മാളികപ്പുറം മേല്‍ശാന്തി 13 പേരുമാണ്.
നറുക്കെടുപ്പിന് ഹൈക്കോടതി മാര്‍ഗ്ഗരേഖ പുറപ്പെടുവിച്ചു. മാര്‍ഗരേഖ പ്രകാരം നറുക്കെടുപ്പ് സമയത്ത് 4 പേരെ മാത്രമേ സോപാനത്ത് അനുവദിക്കുകയുള്ളു.ശബരിമല സ്‌പെഷ്യല്‍ കമ്മീഷണര്‍, ദേവസ്വം ബോര്‍ഡ് ചെയര്‍മാന്‍,ദേവസ്വം കമ്മീഷണര്‍, ഹൈക്കോടതി നിരീക്ഷകന്‍ എന്നിവരെയാണ് അനുവദിക്കുക.