ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഡി സുധീഷ് കുമാറിന് നോട്ടീസ് അയച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ്.

അടുത്തയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണം എന്നാവശ്യപ്പെട്ടാണ് നോട്ടീസ്. സ്വര്‍ണ്ണക്കൊള്ളയില്‍ നിന്നും സുധീഷ് കുമാറിന് സാമ്പത്തിക നേട്ടം ഉണ്ടായിട്ടുണ്ടോയെന്ന് അന്വേഷിക്കുക.

സ്വര്‍ണ്ണക്കൊള്ളയില്‍ നടന്‍ ജയറാം, ദേവസ്വം ബോര്‍ഡ് മുന്‍ സെക്രട്ടറി എസ് ജയശ്രീ, ഇടനിലക്കാരന്‍ കല്‍പേഷ്, എന്നിവര്‍ക്കും കഴിഞ്ഞദിവസം ഇ ഡി നോട്ടീസ് അയച്ചിരുന്നു.

മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി സാമ്പത്തിക ഇടപാടുകള്‍ ഉണ്ടായിട്ടുണ്ടോയെന്നതില്‍ വ്യക്തതവരുത്തുന്നതിനായി ജയറാമിനെ ചോദ്യം ചെയ്യലിനായി വിളിപ്പിച്ചത്.

സ്വര്‍ണ്ണക്കൊള്ളയില്‍ നിന്നും സാമ്പത്തിക നേട്ടം ഉണ്ടാക്കിയിട്ടുണ്ടോയെന്ന് അറിയാനാണ് ജയശ്രീയെയും കല്‍പേഷിനെയും വിളിപ്പിച്ചത്.