ചെറായി: എറണാകുളം പള്ളിപ്പുറത്ത് ഹോട്ടലിലും പെട്രോൾ പമ്പിലും മോഷണം. 45,000ത്തോളം രൂപ നഷ്ടമായതായി പരാതി. പള്ളിപ്പുറം അങ്ങാടിയിലെ ആരാധന ഹോട്ടലിലും സമീപത്തുള്ള പെട്രോൾ പമ്പിലുമാണ് മോഷണം നടന്നത്.
ഹോട്ടലിൽ നിന്നും 20,000 രൂപയും പമ്പിൽ നിന്നും 25,000 രൂപയാണ് മോഷ്ടാവ് കവർന്നത്. മദ്യപിച്ച് ലക്കുകെട്ട മോഷ്ടാവ് പോലീസ് പിടിയിലായതായാണ് സൂചന. ഹോട്ടലിൽ നിന്നും ലഭിച്ച സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് മോഷ്ടാവിനെ തിരിച്ചറിഞ്ഞത്.



