തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ പോ​ളിം​ഗ് ശ​ത​മാ​നം ഉ​യ​രു​ന്ന​ത് എ​ൽ​ഡി​എ​ഫി​ന് അ​നു​കൂ​ല​മാ​യ കാ​ര്യ​മാ​ണെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ൻ. എ​ൽ​ഡി​എ​ഫ് വോ​ട്ടു​ക​ൾ ഭൂ​രി​ഭാ​ഗ​വും ഉ​ച്ച​യ്ക്ക് മു​മ്പ് ചെ​യ്തി​ട്ടു​ണ്ടെ​ന്നും ഗോ​വി​ന്ദ​ൻ പ​റ​ഞ്ഞു. തു​ട​ർ​ച്ച​യാ​യ മൂ​ന്നാം ത​വ​ണ​യും എ​ൽ​ഡി​എ​ഫ് ത​ന്നെ അ​ധി​കാ​ര​ത്തി​ലെ​ത്തു​മെ​ന്നും ഗോ​വി​ന്ദ​ൻ അ​വ​കാ​ശ​പ്പെ​ട്ടു.

അ​തേ​സ​മ​യം പ​യ്യ​ന്നൂ​രി​ലെ ക​ള്ള​വോ​ട്ട് ആ​രോ​പ​ണ​ത്തി​ലും എം​വി ഗോ​വി​ന്ദ​ൻ പ്ര​തി​ക​രി​ച്ചു. കാ​ല​കാ​ല​ങ്ങ​ളാ​യി യു​ഡി​എ​ഫ് ഉ​ന്ന​യി​ക്കു​ന്ന ആ​രോ​പ​ണ​മാ​ണി​ത്. ഇ​ത്ത​വ​ണ യു​ഡി​എ​ഫു​കാ​ര​നാ​യ വി ​കു​ഞ്ഞി​കൃ​ഷ്ണ​ൻ ഈ ​ആ​രോ​പ​ണം ഏ​റ്റെ​ടു​ത്തു​വെ​ന്ന് മാ​ത്ര​മെ​യു​ള്ളു​വെ​ന്നും ഗോ​വി​ന്ദ​ൻ പ​റ​ഞ്ഞു.

സം​സ്ഥാ​ന​ത്ത് ക​ന​ത്ത പോ​ളിം​ഗ് ആ​ണ് ന​ട​ക്കു​ന്ന​ത്. മൂ​ന്നോ​ടെ പോ​ളിം​ഗ് ശ​ത​മാ​നം 62 ശ​ത​മാ​നം ക​ട​ന്നു. ന​ഗ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലെ​യും ഗ്രാ​മ പ്ര​ദേ​ശ​ങ്ങ​ളി​ലെ​യും പോ​ളിം​ഗ് ബൂ​ത്തു​ക​ളി​ല്‍ വോ​ട്ട് ചെ​യ്യാ​നാ​യി വ​ലി​യ തി​ര​ക്കാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. എ​ല്ലാ ജി​ല്ല​ക​ളി​ലും പോ​ളിം​ഗ് 60 ശ​ത​മാ​നം ക​ട​ന്നു.

30, 495 ബൂ​ത്തു​ക​ളാ​ണ് ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. 2.71 കോ​ടി വോ​ട്ട​ര്‍​മാ​രാ​ണ് കേ​ര​ളം ആ​രു ഭ​രി​ക്ക​ണ​മെ​ന്നു വി​ധി​യെ​ഴു​തു​ന്ന​ത്. എ​റ​ണാ​കു​ള​ത്താ​ണ് കൂ​ടു​ത​ൽ പോ​ളിം​ഗ് രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. കാ​സ​ർ​ഗോ​ഡാ​ണ് പോ​ളിം​ഗ് കു​റ​വ് രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. എ​റ​ണാ​കു​ള​ത്ത് 66 ശ​ത​മാ​നം പോ​ളിം​ഗും കാ​സ​ർ​ഗോ​ഡ് 61.32 ശ​ത​മാ​നം പോ​ളിം​ഗു​മാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.