ടെഹ്റാൻ: ഇസ്രയേലും അമേരിക്കയും സംയുക്തമായി നടത്തിയ ആക്രമണത്തിൽ ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (ഐആർജിസി) വക്താവ് ബ്രിഗേഡിയർ ജനറൽ അലി മുഹമ്മദ് നൈനി കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഇറാനിയൻ സ്റ്റേറ്റ് മീഡിയയെ ഉദ്ധരിച്ചാണ് അന്താരാഷ്ട്ര വാർത്താ ഏജൻസികൾ ഈ വിവരം പുറത്തുവിട്ടത്.
ഐആർജിസിയുടെ ഔദ്യോഗിക വക്താവ് എന്ന നിലയിൽ ഇറാന്റെ സൈനിക നയങ്ങളും തന്ത്രങ്ങളും ആഗോളതലത്തിൽ അറിയിച്ചിരുന്ന പ്രമുഖനായിരുന്നു അദ്ദേഹം. അടുത്തിടെ നടന്ന ഇസ്രയേൽ വിരുദ്ധ നീക്കങ്ങളിലും സൈനിക പ്രസ്താവനകളിലും നൈനി സജീവമായിരുന്നു.
ഇറാനും ഇസ്രയേലും തമ്മിലുള്ള നേരിട്ടുള്ള ഏറ്റുമുട്ടൽ പുതിയ ഘട്ടത്തിലേക്ക് കടക്കുന്നതിന്റെ സൂചനയായാണ് ഈ കൊലപാതകം വിലയിരുത്തപ്പെടുന്നത്. ഇതിനോട് ഇറാൻ എങ്ങനെ പ്രതികരിക്കുമെന്നാണ് ആഗോള സമൂഹം ഉറ്റുനോക്കുന്നത്.



