മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയിലെ സീനിയർ വൈദീകനും ആഗോള മരിയൻ തീർത്ഥാടന കേന്ദ്രമായ മണർകാട് വിശുദ്ധ മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രൽ വികാരിയുമായ റവ. ഈ. ടി. കുര്യാക്കോസ് കോർ എപ്പിസ്കോപ്പ ഇട്ട്യാടത്ത് (96) അന്തരിച്ചു. സംസ്കാരം പിന്നീട്
1929 ഡിസംബർ 5 ന് ജനനം , 20-ാം വയസ്സിൽ പുണ്യശ്ലോകനായ മീഖായേൽ മാർ ദീവന്നാസ്യോസ് തിരുമേനിയിൽ നിന്നും ശെമ്മാശപട്ടം സ്വീകരിച്ചു, തുടർന്ന് 1957-ൽ പുണ്യശ്ലോകനായ പൗലോസ് മാർ പീലക്സിനോസ് തിരുമേനിയിൽ നിന്നും കശ്ശിശ്ശ പട്ടവും,1993 ൽ പെരുമ്പള്ളിയിൽ ഗീവറുഗീസ് മാർ ഗ്രീഗോറിയോസ് തിരുമേനി എപ്പിസ്കോപ്പ സ്ഥാനത്തേക്കും ഉയർത്തപ്പെട്ടു.
2007 ൽ പഴയിടത്തുവയലിൽ മാത്യൂ പി. എലിയാസ് കോർഎപ്പിസ്കോപ്പായുടെ നിര്യാണത്തെ തുടർന്ന് മണർകാട് കത്തീഡ്രൽ വികാരിയായി ചുമതലയേറ്റു,ഏറെ കാലം പള്ളി വക വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും, ഹോസ്പിറ്റലിന്റെയും മാനേജർ, ഭക്തസംഘടനകളുടെ പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.
ഭാര്യ :അന്നമ്മ കുര്യാക്കോസ്
മക്കൾ : ഡോ. ഇ. കെ തോമസ് (Agri Economics Dept Head കേരള agri യൂണിവേഴ്സിറ്റി (Rtd),
Prof Dr E.K മാത്യു (രജിസ്ട്രാർ, കേരള agri യൂണിവേഴ്സിറ്റി Rtd),
Prof E.K കുറിയാക്കോസ് (സെൻ്റ് മേരീസ് കോളേജ് മണർകാട് Rtd. പ്രിൻസിപ്പാൾ )
E.K എലിയാമ്മ,
E.K അന്നമ്മ,
മരുമക്കൾ
ലൈലമ്മ തോമസ്, റജീന ജോർജ്, (BPCL Rtd); പരേതനായ സുകു ചുങ്കത്ത്,Prof Dr E V നൈബി (Rtd, Director of Academic & PG Studies കേരള agri യൂണിവേഴ്സിറ്റി).



