ഇസ്ലാമിനെ വിമർശിച്ചതിന്, ഒരു ക്രൈസ്തവനെ അഞ്ചു വർഷം തടവിന് ശിക്ഷിച്ചതിനെത്തുടർന്ന് ഈജിപ്തിനെ മതസ്വാതന്ത്ര്യ നിരീക്ഷണ പട്ടികയിൽ ഉൾപ്പെടുത്തണമെന്ന് അമേരിക്കയിലെ ഇന്റർനാഷണൽ മതസ്വാതന്ത്ര്യ കമ്മീഷൻ വെളിപ്പെടുത്തുന്നു. സമീപ മാസങ്ങളിൽ, ഈജിപ്തിലെ മതനിന്ദ നിയമം ലംഘിച്ചുവെന്ന് ആരോപിച്ച് ക്രൈസ്തവർക്കും അവിശ്വാസികൾക്കും എതിരായ തടങ്കലുകൾ ഈജിപ്ഷ്യൻ കോടതി വർധിപ്പിച്ചിട്ടുണ്ട്.

സോഷ്യൽ മീഡിയയിൽ ഇസ്ലാമിനെ വിമർശിക്കുന്ന സന്ദേശം അയച്ചു എന്നതാണ് രാജ്യത്തെ മതനിന്ദ നിയമങ്ങൾ ലംഘിച്ചുവെന്നാരോപിച്ച് ഒരു ക്രൈസ്തവന് അഞ്ച് വർഷം കഠിനതടവ് ശിക്ഷ വിധിച്ചത്. ഇതേ തുടർന്ന് ഈജിപ്തിനെ മതസ്വാതന്ത്ര്യ നിരീക്ഷണ പട്ടികയിൽ ഉൾപ്പെടുത്തണമെന്ന് യുഎസ് കമ്മീഷൻ ഓൺ ഇന്റർനാഷണൽ റിലീജിയസ് ഫ്രീഡം (യുഎസ് സിഐആർഎഫ്) ട്രംപ് ഭരണകൂടത്തോട് ആവശ്യപ്പെട്ടു.

മതനിന്ദ ആരോപിച്ച് ഈജിപ്ഷ്യൻ കോടതി അഗസ്റ്റിൻ സമാൻ എന്ന ക്രൈസ്തവനെ അഞ്ച് വർഷം തടവിന് ശിക്ഷിച്ചതിന് ശേഷമാണ് ഈ പ്രസ്താവന. കൂടാതെ, മാർച്ച് മുതൽ തടങ്കലിൽ വച്ചിരിക്കുന്നവരുടെ വിശ്വാസം ഉപേക്ഷിക്കാൻ അൽ-അസ്ഹർ മത അതോറിറ്റിയിലെ ഷെയ്ഖുകൾ സമ്മർദ്ദം ചെലുത്തിയതായി” പുതിയ റിപ്പോർട്ടുകൾ കണ്ടെത്തിയതായി പ്രസ്താവനയിൽ പറയുന്നു.

ജനുവരി 26 ന് ആദ്യം നിശ്ചയിച്ചിരുന്ന സമന്റെ അപ്പീൽ വാദം കേൾക്കൽ ഫെബ്രുവരി രണ്ടിലേക്ക് മാറ്റിവച്ചതായി കോപ്റ്റിക് സോളിഡാരിറ്റി റിപ്പോർട്ട് ചെയ്യുന്നു. ഇത് പ്രതിയെ കോടതിയിൽ കൊണ്ടുവരുന്നതിലെ ബുദ്ധിമുട്ടുകൾ കാരണമാണ്. ഇത് അഭിഭാഷകർക്കിടയിൽ ആശങ്കകൾ ഉയർത്തുന്നു.