2025 ലെ എയ്ഡ് ടു ദി ചർച്ച് ഇൻ നീഡ് ‘റെഡ് വീക്ക്’ പരിപാടിയിൽ അര ദശലക്ഷത്തിലധികം ആളുകൾ പങ്കെടുക്കും. അന്താരാഷ്ട്രതലത്തിൽ മതപീഡനങ്ങളെക്കുറിച്ചുള്ള അവബോധം വളർത്തുന്നതിനായി ലോകമെമ്പാടുമുള്ള പള്ളികളും ലാൻഡ്‌മാർക്കുകളും ചുവപ്പ് നിറത്തിൽ പ്രകാശിപ്പിക്കും.

“നവംബർ 15 മുതൽ 23 വരെ നടക്കുന്ന ഈ ആഗോള സംരംഭത്തിൽ പ്രാർഥനകൾ, പൊതുപരിപാടികൾ, സ്കൂളുകൾ സംഘടിപ്പിക്കുന്ന പരിപാടികൾ, സംഗീതകച്ചേരികൾ, മാർച്ചുകൾ എന്നിവയ്ക്കായി 10,000-ത്തിലധികം പേർ നേരിട്ട് പങ്കെടുക്കും. മീഡിയ ഔട്ട്റീച്ച്, ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ വഴി 500,000-ത്തിലധികം പേരും പങ്കെടുക്കും” എസിഎൻ ഇന്റർനാഷണൽ പത്രക്കുറിപ്പിൽ പറയുന്നു.

ഓസ്‌ട്രേലിയ, ഓസ്ട്രിയ, ജർമ്മനി, പോർച്ചുഗൽ, നെതർലാൻഡ്‌സ്, ഇംഗ്ലണ്ട്, ഫ്രാൻസ്, ഇറ്റലി, അയർലൻഡ്, സ്വിറ്റ്‌സർലൻഡ്, ഹംഗറി, കാനഡ, മെക്സിക്കോ, കൊളംബിയ, തുടങ്ങിയ രാജ്യങ്ങളിൽ ലോകമെമ്പാടുമായി നൂറിലധികം പരിപാടികൾ ആസൂത്രണം ചെയ്തിട്ടുണ്ട്.