കൂടുതൽ സമയവും പുസ്തകങ്ങൾക്കായി ചെലവഴിച്ച ഒരു വിദ്യാർത്ഥിക്ക് എങ്ങനെ ഒരു ഭീകരാക്രമണത്തിൽ പങ്കാളിയാകാൻ കഴിയും? ചെങ്കോട്ട സ്ഫോടനക്കേസിലെ പ്രധാന പ്രതിയായ ഡോ. മുഹമ്മദ് ഉമറിൻ്റെ കുടുംബത്തിൻ്റെ ആദ്യ പ്രതികരണം ഇതായിരുന്നു. ഡോ. ഉമറിൻ്റെ പേര് സ്ഫോടനക്കേസിൽ ഉയർന്നുവന്നതിൽ കുടുംബം ഞെട്ടിപ്പോയെന്ന് ഡോ. ഉമറിൻ്റെ സഹോദര ഭാര്യ ഇന്ത്യാ ടുഡേയോട് പറഞ്ഞു

കഴിഞ്ഞ ആഴ്ച തകർത്ത ഫരീദാബാദ് ആസ്ഥാനമായുള്ള ഭീകര സംഘടനയിലെ അംഗമാണ് എന്ന് കരുതുന്ന ഡോ. ഉമർ ആണ് തിങ്കളാഴ്ച വൈകുന്നേരം ഡൽഹിയിലെ ചരിത്ര സ്മാരകമായ ചെങ്കോട്ടയ്ക്ക് സമീപം പൊട്ടിത്തെറിച്ച ഹ്യുണ്ടായ് ഐ20 കാറിൽ ഉണ്ടായിരുന്നത്.