കൊച്ചി: എറണാകുളം വടുതലയിൽ ഒരു കുടുംബത്തിലെ അഞ്ച് പേർ മരിച്ച നിലയിൽ. രണ്ട് സ്ത്രീകളും മൂന്ന് കുട്ടികളുമാണ് മരിച്ചത്.
കർഷക റോഡിൽ ലൂർദ് ആശുപത്രിക്ക് സമീപമുള്ള ഡ്രീം ഗാർഡൻ അപ്പാർട്ട്മെന്റിലെ ഇവർ താമസിച്ചിരുന്ന മുറിയിലാണ് മൃതദേഹം കണ്ടെത്തിയത്.
ആത്മഹത്യ എന്നാണ് പ്രാഥമിക നിഗമനം. സ്ത്രീകള്‍ തൂങ്ങി മരിച്ചനിലയിലും കുട്ടികള്‍ കിടപ്പുമുറിയില്‍ മരിച്ചനിലയിലുമാണ് കണ്ടെത്തിയത്. തിരുവനന്തപുരം സ്വദേശികളായ ഇവർ ആസ്റ്റർ മെഡിസിറ്റിയിൽ ചികിത്സയ്ക്കാണ് എത്തിയത്. രണ്ട് മാസമായി ഇവിടെ താമസിച്ചുവരികയായിരുന്നു.
രണ്ടു നിലയുള്ള വീട്ടിലെ താഴത്തെ നിലയിലാണ് മൃതദേഹങ്ങള്‍ കണ്ടത്. മുകളിലത്തെ നില പൂട്ടിയിട്ടിരിക്കുകയാണ്. അടുത്ത മുറിയിലുള്ളവരാണ് സംഭവം കണ്ടത്. തുടർന്ന് പോലീസിൽ വിവരമറിയിക്കുകയായിരുന്നു.
നോർത്ത് പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. കൂടുതൽ അന്വേഷണം നടന്നുവരികയാണ്.



