ആലപ്പുഴ: സംവിധായകൻ രഞ്ജിത്തിനെ അറസ്റ്റ് ചെയ്തതിൽ പ്രതികരിച്ച് മന്ത്രി സജി ചെറിയാൻ. സർക്കാർ അതിജീവിതക്കൊപ്പമാണെന്നും ഏത് ഉന്നതനായാലും നടപടി സ്വീകരിക്കുമെന്നും സജി ചെറിയാൻ പറഞ്ഞു.

സംവിധായകന്‍ രഞ്ജിത്തിന്‍റെ ഭാഗത്തുനിന്ന് സംഭവിക്കാന്‍ പാടില്ലായിരുന്നു. ഇത്തരം കാര്യങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നത് ഗൗരവതരമാണ്. രഞ്ജിത്തിനെ സംരക്ഷിച്ചിട്ടില്ലെന്നും സജി ചെറിയാന്‍ പറഞ്ഞു.
 
അതേസമയം, പീഡനക്കേസില്‍ സംവിധായകന്‍ രഞ്ജിത്തിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.