പാ​ല​ക്കാ​ട്: രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ എം​എ​ൽ​എ ഒ​രി​ട​വേ​ള​യ്ക്ക് ശേ​ഷം ഇ​ന്ന് പാ​ല​ക്കാ​ട് മ​ണ്ഡ​ല​ത്തി​ലെ​ത്തും. മൂ​ന്നാം ലൈം​ഗി​കാ​തി​ക്ര​മ കേ​സി​ൽ അ​റ​സ്റ്റി​ലാ​യ ശേ​ഷം ഇ​താ​ദ്യ​മാ​യാ​ണ് രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ മ​ണ്ഡ​ല​ത്തി​ലെ​ത്തു​ന്ന​ത്.

രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നി​ർ​മി​ച്ച വീ​ടു​ക​ളു​ടെ താ​ക്കോ​ൽ ദാ​നം നി​ർ​വ​ഹി​ക്കും. ജ​നു​വ​രി 11ന് ​ആ​യി​രു​ന്നു പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം മൂ​ന്നാം ലൈം​ഗി​കാ​തി​ക്ര​മ കേ​സി​ൽ രാ​ഹു​ലി​നെ അ​റ​സ്റ്റ് ചെ​യ്ത​ത്.

അ​തേ​സ​മ​യം ആ​ദ്യ ലൈം​ഗി​കാ​തി​ക്ര​മ കേ​സി​ൽ രാ​ഹു​ലി​ന് ഹൈ​ക്കോ​ട​തി അ​നു​വ​ദി​ച്ച മു​ൻ‌​കൂ​ർ ജാ​മ്യം റ​ദ്ദാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പ​രാ​തി​ക്കാ​രി സു​പ്രീം കോ​ട​തി​യെ സ​മീ​പി​ച്ചു. ഹൈ​ക്കോ​ട​തി അ​നു​വ​ദി​ച്ച മു​ൻ​കൂ​ർ ജാ​മ്യം നി​യ​മ വി​രു​ദ്ധം ആ​ണെ​ന്ന് ഹ​ർ​ജി​യി​ൽ ആ​രോ​പി​ക്കു​ന്നു.

ഇ​തു​കൂ​ടാ​തെ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ഒ​രു കു​ട്ടി​യു​ൾ​പ്പ​ടെ ഉ​ൾ​പ്പ​ടെ പ​ത്തോ​ളം പേ​രെ പീ​ഡ​ന​ത്തി​ന് ഇ​ര​യാ​ക്കി​യെ​ന്ന പ​രാ​തി രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​നെ​തി​രെ നി​ല​വി​ലു​ണ്ടെ​ന്നും പ​രാ​തി​ക്കാ​രി​യു​ടെ ഹ​ർ​ജി​യി​ൽ ആ​രോ​പി​ക്കു​ന്നു​ണ്ട്.