പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഞായറാഴ്ച പുലർച്ചെ 12.30-ഓടെ പാലക്കാട്ടെ കെപിഎം റീജൻസി ഹോട്ടലിൽ നിന്നാണ് അതീവ നാടകീയമായ നീക്കങ്ങളിലൂടെ പൊലീസ് സംഘം രാഹുലിനെ കസ്റ്റഡിയിലെടുത്തത്. 

​ഷൊർണൂർ ഡിവൈഎസ്പി എൻ. മുരളീധരന്റെ നേതൃത്വത്തിലുള്ള ഏഴംഗ യൂണിഫോംധാരികളായ സംഘമാണ് എംഎൽഎ താമസിച്ചിരുന്ന റൂമിലെത്തിയത്. സംഘത്തിൽ ഒരു വനിതാ ഓഫീസറും ഉണ്ടായിരുന്നു. അർധരാത്രിയിലെ പൊലീസ് നടപടി.

​ശനിയാഴ്ച വൈകുന്നേരം മുതൽ തന്നെ കെപിഎം റീജൻസി ഹോട്ടലും പരിസരവും പൊലീസിന്റെ കർശന നിരീക്ഷണത്തിലായിരുന്നു. പുലർച്ചെ 12.30-ഓടെ ഹോട്ടലിലെത്തിയ പൊലീസ് സംഘം, റിസപ്ഷനിലെ ജീവനക്കാരുടെ ഉൾപ്പെടെയുള്ളവരുടെ മൊബൈൽ ഫോണുകൾ പിടിച്ചുവാങ്ങിയ ശേഷമാണ് രാഹുലിന്റെ മുറിയിലേക്ക് നീങ്ങിയത്. പത്തനംതിട്ട പോലീസാണ് പാലക്കാട് എത്തി രാഹുലിനെ അറസ്റ്റ് ചെയ്തത്. രാഹുൽ താമസിച്ചിരുന്ന 2002 ാം നമ്പർ മുറി പോലീസ് സീൽ ചെയ്തു