രണ്ടാം ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് ആശ്വാസം. കേസിൽ തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. നിരവധി ഉപാധികളോടെയാണ് ജാമ്യം.
കഴിഞ്ഞ 13 ദിവസമായി രാഹുൽ ഒളിവിലാണ്. ബെംഗളൂരു സ്വദേശിയായ 23 കാരിയാണ് രാഹുലിനെതിരെ പരാതി നൽകിയത്. 2023 ൽ വിവാഹ വാഗ്ദാനം നൽകി ആക്രമിച്ചുവെന്നാണ് പരാതി.
പോലീസ് കോടതിയിൽ മൊഴി നൽകിയിരുന്നു. യുവതി കെപിസിസിക്കും കോൺഗ്രസ് ദേശീയ നേതൃത്വത്തിനും ആദ്യം പരാതി നൽകിയിരുന്നു. ഇതു കോൺഗ്രസ് നേതൃത്വം ഡിജിപിക്ക് കൈമാറിയിരുന്നു. ഇതിന് പിന്നാലെ ബലാത്സംഗ കുറ്റം ചുമത്തിയാണ് ക്രൈംബ്രാഞ്ച് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.



