ആഭ്യന്തരമന്ത്രി അമിത് ഷായുടെ മകനും ഐസിസി ചെയർമാനുമായ ജയ് ഷായ്ക്ക് ക്രിക്കറ്റ് ബാറ്റ് പിടിക്കാൻ അറിയില്ലായിരുന്നിട്ടും അദ്ദേഹം കായികരംഗം നയിക്കുന്നുണ്ടെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പറഞ്ഞു. ബിഹാറിൽ നവംബർ 11 ന് നടക്കുന്ന അടുത്ത ഘട്ട വോട്ടെടുപ്പിന് മുന്നോടിയായി ഭഗൽപൂരിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു രാഹുൽ.

“നിങ്ങൾ അദാനിയുടെയോ അംബാനിയുടെയോ അമിത് ഷായുടെയോ മകനാണെങ്കിൽ മാത്രമേ നിങ്ങൾക്ക് വലിയ സ്വപ്നം കാണാൻ കഴിയൂ. അമിത് ഷായുടെ മകന് (ജയ് ഷാ) ബാറ്റ് പിടിക്കാൻ പോലും അറിയില്ല, ഒരു റൺസ് നേടുന്നതിനെക്കുറിച്ച് മറക്കുക. പക്ഷേ അദ്ദേഹം ക്രിക്കറ്റിന്‍റെ തലവനാണ്. ക്രിക്കറ്റിൽ എല്ലാം അദ്ദേഹം നിയന്ത്രിക്കുന്നു. എന്തിനാണ് അദ്ദേഹം എല്ലാം നിയന്ത്രിക്കുന്നത്? കാരണം പണം”. – രാഹുൽ പറഞ്ഞു.