തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് എംപിയും ലോക്‌സഭാ പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധി. ബിഹാറിലെ സസാറാമിൽ “വോട്ടർ അധികാർ യാത്ര”യുടെ ഉദ്ഘാടന വേളയിലാണ് അദ്ദേഹം ഈ വിഷയം ഉന്നയിച്ചത്.
“വോട്ട് മോഷണത്തെക്കുറിച്ച് ഞാൻ ഒരു പത്രസമ്മേളനം നടത്തിയപ്പോൾ, തിരഞ്ഞെടുപ്പ് കമ്മീഷൻ എന്നോട് സത്യവാങ്മൂലം ആവശ്യപ്പെട്ടു. എന്നാൽ കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ബിജെപി നേതാക്കൾ ഒരു പത്രസമ്മേളനം നടത്തിയപ്പോൾ അവരിൽ നിന്ന് ഒരു സത്യവാങ്മൂലവും ആവശ്യപ്പെട്ടില്ല.
‘നിങ്ങളുടെ ഡാറ്റ ശരിയാണെന്ന് സത്യവാങ്മൂലം സമർപ്പിക്കുക’ എന്ന് കമ്മീഷൻ പറയുന്നു. ഈ ഡാറ്റ തിരഞ്ഞെടുപ്പ് കമ്മീഷന്റേതാണ്. എന്തിനാണ് എന്നോട് സത്യവാങ്മൂലം ആവശ്യപ്പെടുന്നത്?” രാഹുൽ ഗാന്ധി ചോദിച്ചു.



