ന്യൂ​ഡ​ൽ​ഹി: കേ​ന്ദ്ര​സ​ർ​ക്കാ​ർ ലോ​ക്സ​ഭ​യി​ൽ അ​വ​ത​രി​പ്പി​ച്ച ‘ട്രാ​ൻ​സ്‌​ജെ​ൻ​ഡ​ർ വ്യ​ക്തി​ക​ളു​ടെ അ​വ​കാ​ശ സം​ര​ക്ഷ​ണ ഭേ​ദ​ഗ​തി ബി​ൽ, ഭ​ര​ണ​ഘ​ട​നാ വി​രു​ദ്ധ​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി. ട്രാ​ൻ​സ്‌​ജെ​ൻ​ഡ​ർ സ​മൂ​ഹ​ത്തി​ന്‍റെ അ​വ​കാ​ശ​ങ്ങ​ൾ​ക്ക് മേ​ലു​ള്ള ക​ടു​ത്ത ആ​ക്ര​മ​ണ​മാ​ണി​തെ​ന്ന് അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി. 2019-ലെ ​ട്രാ​ൻ​സ്‌​ജെ​ൻ​ഡ​ർ നി​യ​മ​ത്തി​ൽ വ​ലി​യ മാ​റ്റ​ങ്ങ​ളാ​ണ് പു​തി​യ ബി​ൽ നി​ർ​ദേ​ശി​ക്കു​ന്ന​ത്. ഒ​രാ​ൾ​ക്ക് സ്വ​യം ലിം​ഗനിർണയം ന‌ടത്താനുള്ള അ​വ​കാ​ശം ബി​ല്ലി​ലൂ​ടെ നീ​ക്കം ചെ​യ്തു. പ​ക​രം, ചീ​ഫ് മെ​ഡി​ക്ക​ൽ ഓ​ഫീ​സ​റു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള മെ​ഡി​ക്ക​ൽ ബോ​ർ​ഡ് പ​രി​ശോ​ധ​ന ന​ട​ത്തി സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കി​യാ​ൽ മാ​ത്ര​മേ ട്രാ​ൻ​സ്‌​ജെ​ൻ​ഡ​ർ വ്യ​ക്തി​യാ​യി അം​ഗീ​ക​രി​ക്ക​പ്പെ​ടു.

ട്രാ​ൻ​സ്‌​ജെ​ൻ​ഡ​ർ എ​ന്ന പ​ദ​ത്തി​ന് പു​തി​യ വ്യാ​ഖ്യാ​നം ന​ൽ​കി. കി​ന്ന​ർ, ഹി​ജ​ഡ, അ​ര​വാ​ണി തു​ട​ങ്ങി​യ പ​ര​മ്പ​രാ​ഗ​ത വി​ഭാ​ഗ​ങ്ങ​ളെ മാ​ത്രം ഉ​ൾ​പ്പെ​ടു​ത്തു​ക​യും ട്രാ​ൻ​സ് പു​രു​ഷ​ന്മാ​രെ​യും മ​റ്റ് നോ​ൺ-​ബൈ​ന​റി വ്യ​ക്തി​ക​ളെ​യും നി​യ​മ​ത്തി​ന്‍റെ പ​രി​ധി​യി​ൽ നി​ന്ന് ഒ​ഴി​വാ​ക്കു​ക​യും ചെ​യ്തു. ലിം​ഗ​മാ​റ്റ ശ​സ്ത്ര​ക്രി​യ ന​ട​ത്തു​ന്ന​വ​രു​ടെ വി​വ​ര​ങ്ങ​ൾ ജി​ല്ലാ മ​ജി​സ്‌​ട്രേ​റ്റി​ന് നി​ർ​ബ​ന്ധ​മാ​യും കൈ​മാ​റ​ണ​മെ​ന്ന വ്യ​വ​സ്ഥ​യും സ്വ​കാ​ര്യ​ത​യു​ടെ ലം​ഘ​ന​മാ​ണെ​ന്ന് രാ​ഹു​ൽ ഗാ​ന്ധി ചൂ​ണ്ടി​ക്കാ​ട്ടി.

പ്ര​ലോ​ഭ​ന​ങ്ങ​ളി​ലൂ​ടെ​യോ വ​ഞ്ച​ന​യി​ലൂ​ടെ​യോ ഒ​രാ​ളെ ട്രാ​ൻ​സ്‌​ജെ​ൻ​ഡ​ർ ആ​ക്കി മാ​റ്റാ​ൻ ശ്ര​മി​ച്ചാ​ൽ പ​ത്ത് വ​ർ​ഷം മു​ത​ൽ ജീ​വ​പ​ര്യ​ന്തം വ​രെ ത​ട​വ് ശി​ക്ഷ​യും ഭേ​ദ​ഗ​തി നി​ർ​ദേ​ശി​ക്കു​ന്നു. നി​യ​മം ദു​രു​പ​യോ​ഗം ചെ​യ്യു​ന്ന​ത് ത​ട​യാ​നാ​ണ് ഭേ​ദ​ഗ​തി​യെ​ന്നാ​ണ് കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ വാ​ദം. എ​ന്നാ​ൽ രാ​ജ്യ​വ്യാ​പ​ക​മാ​യി ട്രാ​ൻ​സ്‌​ജെ​ൻ​ഡ​ർ കൂ​ട്ടാ​യ്മ​ക​ൾ ബി​ല്ലി​നെ​തി​രെ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്.