വ്യത്യസ്ത മുടി തരങ്ങൾക്കായി പ്രത്യേകം തയ്യാറാക്കിയ ‘സൾഫേറ്റ് ഫ്രീ’ (Sulphate-free) ഷാംപൂകൾ ഇന്ന് വിപണിയിൽ ധാരാളമുണ്ടെങ്കിലും, നമ്മളിൽ പലരും ഇപ്പോഴും പഴയ പ്രമുഖ ബ്രാൻഡുകളെ തന്നെയാണ് ആശ്രയിക്കുന്നത്. ധാരാളം പതയും (foam) പെട്ടെന്നുള്ള ശുചിത്വവും നൽകുന്ന ഈ ഷാംപൂകൾ മുടി വൃത്തിയാക്കുന്നു എന്നൊരു തോന്നലാണ് ഇതിന് പിന്നിലുള്ളത്.
കൂടുതൽ പത എന്നാൽ കൂടുതൽ വൃത്തി എന്നൊരു ധാരണ നമുക്കിടയിലുണ്ട്. എന്നാൽ ഈ പതയ്ക്ക് പിന്നിലെ വില്ലൻ ‘സൾഫേറ്റുകൾ’ ആണെന്ന കാര്യം പലപ്പോഴും നമ്മൾ വിസ്മരിക്കുന്നു. മുടിയിലെയും തലയോട്ടിയിലെയും സ്വാഭാവിക എണ്ണമയം നീക്കം ചെയ്യാനും മുടി വരണ്ട് നശിക്കാനും ഈ കടുത്ത ക്ലെൻസറുകൾ കാരണമാകുന്നു. ഇനിയും വൈകിക്കൂടാ, നമ്മൾ ഈ ശീലം മാറ്റേണ്ടിയിരിക്കുന്നു. സൾഫേറ്റ് മുടിയോട് ചെയ്യുന്നത് എന്താണെന്ന് മനസ്സിലാക്കാം.



