മോ​സ്കോ: പ​ശ്ചി​മേ​ഷ്യ​യി​ൽ ഇ​സ്ര​യേ​ലും ഇ​റാ​നും ത​മ്മി​ലു​ള്ള സൈ​നി​ക സം​ഘ​ർ​ഷം അ​തി​രൂ​ക്ഷ​മാ​യി തു​ട​രു​ന്ന​തി​നി​ടെ, ഇ​റാ​ൻ പ്ര​സി​ഡ​ന്‍റ് മ​സൂ​ദ് പെ​സെ​ഷ്കി​യാ​നു​മാ​യി ഫോ​ണി​ൽ സം​സാ​രി​ച്ച് റ​ഷ്യ​ൻ പ്ര​സി​ഡ​ന്‍റ് വ്ലാ​ദ്മി​ർ പു​ടി​ൻ. മേ​ഖ​ല​യി​ലെ ശ​ത്രു​ത ഉ​ട​ൻ അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന റ​ഷ്യ​യു​ടെ ഔ​ദ്യോ​ഗി​ക നി​ല​പാ​ട് പു​ടി​ൻ ഫോ​ൺ സം​ഭാ​ഷ​ത്തി​നി​ടെ ആ​വ​ശ്യ​പ്പെ​ട്ടു.

ഇ​റാ​നെ​തി​രെ​യു​ള്ള ആ​ക്ര​മ​ണ​ങ്ങ​ൾ ആ​ഗോ​ള സു​ര​ക്ഷ​യെ ബാ​ധി​ക്കു​മെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യ പു​ടി​ൻ, സം​ഘ​ർ​ഷം കൂ​ടു​ത​ൽ വ്യാ​പി​ക്കാ​തി​രി​ക്കാ​ൻ ഇ​രു​പ​ക്ഷ​വും സം​യ​മ​നം പാ​ലി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു.

മേ​ഖ​ല​യി​ൽ സ​മാ​ധാ​നം പു​നഃ​സ്ഥാ​പി​ക്കാ​ൻ ഉ​ട​ൻ ച​ർ​ച്ച​ക​ൾ ആ​രം​ഭി​ക്ക​ണ​മെ​ന്നാ​ണ് റ​ഷ്യ​യു​ടെ നി​ല​പാ​ട്. നി​ല​വി​ലെ യു​ദ്ധ​സാ​ഹ​ച​ര്യ​ത്തി​ലും ഇ​റാ​നു​മാ​യു​ള്ള ത​ന്ത്ര​പ്ര​ധാ​ന​മാ​യ പ​ങ്കാ​ളി​ത്തം റ​ഷ്യ ഉ​റ​പ്പി​ച്ചു. എ​ന്നാ​ൽ, കൂ​ടു​ത​ൽ സൈ​നി​ക നീ​ക്ക​ങ്ങ​ൾ വി​നാ​ശ​ക​ര​മാ​യ പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ ഉ​ണ്ടാ​ക്കു​മെ​ന്ന് പു​ടി​ൻ മു​ന്ന​റി​യി​പ്പ് ന​ൽ​കി.