പഞ്ചാബിൽ പത്തു ദിവസത്തിനിടെ നടന്ന മൂന്ന് സ്ഫോടനങ്ങൾ സംസ്ഥാനത്തെ സുരക്ഷാ സംവിധാനങ്ങളെ കനത്ത ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. 2026 മെയ് 5-ന് രാത്രി ജലന്ധറിലെ ബിഎസ്എഫ് ആസ്ഥാനത്തും അമൃത്സറിലെ ഖാസ മിലിട്ടറി ക്യാമ്പിന് സമീപവും മണിക്കൂറുകളുടെ വ്യത്യാസത്തിൽ ഐഇഡി (IED) സ്ഫോടനങ്ങൾ നടന്നു.

ഈ സംഭവങ്ങളെത്തുടർന്ന് സംസ്ഥാനത്തുടനീളം അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിക്കുകയും അതിർത്തികളിലും പ്രതിരോധ മേഖലകളിലും സുരക്ഷ ശക്തമാക്കുകയും ചെയ്തു. പാകിസ്ഥാൻ ചാരസംഘടനയായ ഐഎസ്ഐയുടെ പിന്തുണയോടെ പഞ്ചാബിനെ വീണ്ടും അശാന്തിയിലേക്ക് തള്ളിയിടാനുള്ള ഗൂഢാലോചനയാണിതെന്ന് പഞ്ചാബ് ഡിജിപി ഗൗരവ് യാദവ് വ്യക്തമാക്കി.

ഏപ്രിൽ 27-ലെ പട്യാല റെയിൽവേ ട്രാക്ക് സ്ഫോടനശ്രമം ഉൾപ്പെടെ 10 ദിവസത്തിനുള്ളിൽ മൂന്ന് സ്ഫോടനങ്ങൾ നടന്നത് ഗുരുതരമായ സുരക്ഷാ വീഴ്ചയായാണ് വിലയിരുത്തപ്പെടുന്നത്.