മും​ബൈ: അ​ന്താ​രാഷ്‌ട്ര വ​നി​താ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് പൂ​ന മെ​ട്രോ​യി​ൽ സ്ത്രീ​ക​ൾ​ക്കും മു​തി​ർ​ന്ന പൗ​ര​ന്മാ​ർ​ക്കും പ്ര​ത്യേ​ക സീ​റ്റ് സം​വ​ര​ണം ഏ​ർ​പ്പെ​ടു​ത്തു​ന്നു.

ഞാ​യ​റാ​ഴ്ച മു​ത​ൽ ന​ഗ​ര​ത്തി​ലെ ര​ണ്ട് റൂ​ട്ടു​ക​ളി​ലും ഓ​ടു​ന്ന മെ​ട്രോ ട്രെ​യി​നു​ക​ളി​ൽ പു​തി​യ ക്ര​മീ​ക​ര​ണം നി​ല​വി​ൽ വ​രും.

ഓ​രോ മെ​ട്രോ ട്രെ​യി​നു​ക​ളി​ലും സ്ത്രീ​ക​ൾ​ക്കാ​യി 46 സീ​റ്റു​ക​ളും മു​തി​ർ​ന്ന പൗ​ര​ന്മാ​ർ​ക്കാ​യി എ​ട്ട് സീ​റ്റു​ക​ളു​മാ​ണ് സം​വ​ര​ണം ചെ​യ്യു​ന്ന​ത്. സം​വ​ര​ണം ചെ​യ്ത സീ​റ്റു​ക​ൾ തി​രി​ച്ച​റി​യു​ന്ന​തി​നാ​യി പ്ര​ത്യേ​ക സ്റ്റി​ക്ക​റു​ക​ൾ പ​തി​പ്പി​ക്കും.

കൂ​ടാ​തെ, സീ​റ്റു​ക​ളു​ടെ ലേ​ഔ​ട്ട് സ്റ്റേ​ഷ​നു​ക​ളി​ലും മെ​ട്രോ​യു​ടെ ഔ​ദ്യോ​ഗി​ക മൊ​ബൈ​ൽ ആ​പ്പി​ലും ല​ഭ്യ​മാ​കും. സു​ര​ക്ഷി​ത​വും സു​ഖ​ക​ര​വു​മാ​യി യാ​ത്ര ചെ​യ്യാ​ൻ ഈ ​നി​ർ​ദേ​ശ​ങ്ങ​ളോ​ട് സ​ഹ​ക​രി​ക്ക​ണ​മെ​ന്ന് മ​ഹാ മെ​ട്രോ ഭ​ര​ണ​കൂ​ടം അ​ഭ്യ​ർ​ഥി​ച്ചു.