ചെ​ന്നൈ: ത​മി​ഴ്നാ​ട്ടി​ലെ ക​ട​ലൂ​രി​ൽ മ​രു​മ​ക​ളു​ടെ അ​വി​ഹി​ത ബ​ന്ധ​ത്തെ എ​തി​ർ​ത്ത ക​ർ​ഷ​ക​നെ പെ​ട്രോ​ളൊ​ഴി​ച്ച് തീകൊളുത്തി കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മം.

മാ​ലി​ഗാം​പ​ട്ട് സ്വ​ദേ​ശി രാ​ജേ​ന്ദ്ര​ന് (64) ആ​ണ് ഗു​രു​ത​ര പൊ​ള്ള​ലേ​റ്റ​ത്. ഇ​യാ​ൾ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മ​രു​മ​ക​ൾ ഉ​ൾ​പ്പെ​ടെ നാ​ല് പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. മ​ണി​ക​ണ്ഠ​ൻ (39), ജ​യ​പ്രി​യ (28), ഗു​ബേ​ന്ദ്ര​ൻ (29), പാ​ർ​ഥി​ബ​ൻ (29) എ​ന്നി​വ​രാ​ണ് പ്ര​തി​ക​ൾ.

രാ​ജേ​ന്ദ്ര​ൻ സു​ഹൃ​ത്തി​നൊ​പ്പം ബൈ​ക്കി​ന്‍റെ പി​ൻ സീ​റ്റി​ലി​രു​ന്ന് യാ​ത്ര ചെ​യ്യു​മ്പോ​ഴാ​ണ് ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. മ​ണി​ക​ണ്ഠ​ൻ, ഗു​ബേ​ന്ദ്ര​ൻ, പാ​ർ​ഥി​ബ​ൻ എ​ന്നി​വ​ർ ഒ​രു വാ​നി​ലെ​ത്തി ബൈ​ക്ക് ത​ട​ഞ്ഞ് നി​ർ​ത്തി രാ​ജേ​ന്ദ്ര​ന്‍റെ നേ​ർ​ക്ക് പെ​ട്രോ​ൾ ഒ​ഴി​ച്ച് തീ ​കൊ​ളു​ത്തു​ക​യാ​യി​രു​ന്നു.