ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ൽ ന​ട​ന്ന എ​ഐ ഉ​ച്ച​കോ​ടി​യി​ൽ യൂ​ത്ത് കോ​ൺ‌​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ ഷ​ർ​ട്ടൂ​രി പ്ര​തി​ഷേ​ധി​ച്ച സം​ഭ​വ​ത്തി​ൽ രാ​ഹു​ൽ ഗാ​ന്ധി​യെ അ​റ​സ്റ്റ് ചെ​യ്യ​ണം എ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​ക്കി ബി​ജെ​പി. ഉ​ച്ച​കോ​ടി​യി​ൽ ന​ട​ന്ന പ്ര​തി​ഷേ​ധ​ത്തി​ന്‍റെ ബു​ദ്ധി കേ​ന്ദ്രം രാ​ഹു​ൽ ഗാ​ന്ധി ആ​ണെ​ന്നും സ​മ​ര​ത്തി​ന്‍റെ ഗൂ​ഢാ​ലോ​ച​ന രാ​ഹു​ൽ ഗാ​ന്ധി​യു​ടെ വ​സ്ത​യി​ൽ ആ​ണ് ന​ട​ന്ന​തെ​ന്നും ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ ആ​രോ​പി​ക്കു​ന്നു.

സം​ഭ​വ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് രാ​ഹു​ൽ ഗാ​ന്ധി​യു​ടെ​യും സോ​ണി​യാ ഗാ​ന്ധി​യു​ട​യും വ​സ​തി​യി​ലേ​ക്ക് യു​വ​മോ​ർ​ച്ച​യു​ടെ നേ​തൃ​ത്വ​ത്തി​ൽ നാ​ളെ വ​ലി​യ രീ​തി​യി​ലു​ള്ള പ്ര​തി​ഷേ​ധ മാ​ർ​ച്ച് ന​ട​ത്താ​നാ​ണ് ബി​ജെ​പി ല​ക്ഷ്യ​മി​ടു​ന്ന​ത്. ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ ഉ​ൾ​പ്പെ​ടെ സ​മ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കും എ​ന്നാ​ണ് സൂ​ച​ന

ഉ​ച്ച​കോ​ടി​യി​ലെ പ്ര​തി​ഷേ​ധ​ക്കാ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. യൂ​ത്ത് കോ​ൺ​ഗ്ര​സ് ഡ​ൽ​ഹി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ ഉ​ദ​യ്ഭാ​നു ചി​ബ് ഉ​ൾ​പ്പ​ടെ​യു​ള്ള​വ​രെ​യാ​ണ് ഡ​ൽ​ഹി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​തി​ന് പി​ന്നാ​ല​യാ​ണ് സ​മ​ര​ത്തി​ൽ കോ​ൺ​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി​യു​ടെ പ​ങ്ക് കൂ​ടി അ​ന്വേ​ഷി​ച്ച് ന​ട​പ​ടി വേ​ണ​മ​ന്നു​ള്ള ആ​വ​ശ്യ​വും ബി​ജെ​പി ശ​ക്ത​മാ​ക്കി​യ​ത്.